Thursday, 5 September 2024

എയർ കേരള യാഥാർഥ്യത്തിലേയ്ക്ക്;

SHARE

വിമാന സർവീസ് അടുത്ത വർഷം ആരംഭിക്കും, ഹരീഷ് കുട്ടി സിഇഒ.അടുത്ത വർഷം ആദ്യ പാദത്തിൽ മൂന്ന് വിമാനങ്ങൾ ഉപയോഗിച്ച് ഡൊമസ്റ്റിക് സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം. തുടർന്നാണ് രാജ്യാന്തര സർവീസുകൾക്ക് തുടക്കം കുറിക്കുക.യുഎഇയിലെ ബിസിനസുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച  സെറ്റ്ഫ്ലൈ ഏവിയേഷൻ കമ്പനി ആരംഭിക്കുന്ന എയർകേരള വിമാന സർവീസ് യാഥാർഥ്യത്തിലേയ്ക്ക്.സെറ്റ്ഫ്ലൈ എവിയേഷൻ വക്താക്കൾ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ഹരീഷ് കുട്ടിയെ നിയമിച്ചതായി  അറിയിച്ചു.




 ലക്ഷ്യം, അടുത്ത വർഷം ആദ്യ പാദത്തിൽ മൂന്ന് വിമാനങ്ങൾ ഉപയോഗിച്ച് ഡൊമസ്റ്റിക് സർവീസ് ആരംഭിക്കുകയാണെന്നും പറഞ്ഞു. അത് കഴിഞ്ഞു രാജ്യാന്തര സർവീസുകൾക്ക് തുടക്കം കുറിക്കുകയൊള്ളുവെന്നും പറഞ്ഞു.
ഹരീഷ് കുട്ടിയ്ക്ക്  ഈ മേഖലയിൽ 35 വർഷത്തിലേറെ പരിചയ സമ്പത്തുണ്ട് എയർ അറേബ്യ, സലാം എയർ, സ്‌പൈസ് ജെറ്റ്, വതനിയ എയർ എന്നീ കമ്പനികളിൽ നേതൃനിരയിൽ പ്രവർത്തിച്ചിരുന്നയാളാണ് അദ്ദേഹം.ഹരീഷ് കുട്ടിയുടെ നിയമനം എയർ കേരളയുടെ വളർച്ചയ്ക്കും  ഇന്ത്യയിലെ മുൻനിര വിമാന കമ്പനിയാക്കി മാറ്റാനും വഴിയൊരുക്കുമെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. സെറ്റ്ഫ്ലൈ ഏവിയേഷൻ  ചെയർമാൻ അഫി അഹ്‌മദ്‌ , വൈസ് ചെയർമാൻ അയൂബ് കല്ലട എന്നിവർ ചേർന്ന് ഹരീഷ് കുട്ടിയെ പുതിയ പദവിയിലേക്ക് സ്വാഗതം ചെയ്തു





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user