Friday, 20 September 2024

വീണ്ടും ഞെട്ടിക്കാൻ മെഗാ സ്റ്റാർ

SHARE

സിനിമാ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി വരുന്നു. ഇത്തവണ വിനായകന് വില്ലനായാണ് മെഗാസ്റ്റാറിന്റെ വരവ്. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രതിനായക വേഷത്തിൽ മമ്മൂട്ടി എത്തുക. ‘കുറുപ്പ്’ എന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റെ സഹരചയിതാവ് കൂടിയായ ജിതിൻ കെ. ജോസിന്റെ സംവിധാനസംരംഭം മമ്മൂട്ടിയുടെ സ്വന്തം ബാനറായ മമ്മൂട്ടി കമ്പനിയാണ് നിർമിക്കുന്നത്.ഈ അടുത്ത് ‘പുഴു’ ,‘ഭ്രമയുഗം’ തുടങ്ങിയ സിനിമകളിൽ പ്രതിനായകവേഷത്തിലെത്തി ഇന്ത്യൻ സിനിമയെ ഞെട്ടിച്ച താരം ഇത്തവണ ഏത് അവതാരത്തിലാകും എത്തുക എന്ന ആകാംക്ഷയിലാണ് ആരാധകരും. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ സിനിമയാണിത്.


ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന വേഷത്തിലാകും വിനായകനും എത്തുക. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. പൃഥ്വിരാജ്, ജോജു ജോർജ് എന്നിവരെ പരിഗണിച്ച വേഷത്തിലേക്കാണ് ഇപ്പോൾ വിനായകൻ എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഉടൻ തന്നെ നാഗർകോവിലിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ സെറ്റിൽ രണ്ടാഴ്ച്ചയ്ക്ക് ശേഷം മമ്മൂട്ടി ജോയിൻ ചെയ്യും.കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ സംവിധായകനും പ്രശസ്ത ഛായാഗ്രാഹകനുമായ റോബി വർഗീസ് രാജ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കും. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് സുഷിൻ ശ്യാം ആകും സംഗീതം.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user