Friday, 27 September 2024

ശാസ്താംകോട്ടയിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളെ തടാകത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി.

SHARE


കൊല്ലം: കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പൂയപ്പള്ളി സ്വദേശികളായ വിദ്യാർത്ഥികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ (17), അമ്പലംകുന്ന് സ്വദേശി ഷഹിൻഷാ (17) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ കായലിൽ പൊങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. വ്യാഴാഴ്ച മുതൽ ഇരുവരെയും കാണാതായിരുന്നു. കൊട്ടാരക്കര ഓടനാവടത്തെ സ്കൂളിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളായിരുന്നു ഇരുവരും. മൃതദേഹങ്ങൾ ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമായിട്ടില്ല.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user