കോയമ്പത്തൂര്‍: വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചുള്ള
പരിശോധനയില്‍ ലഹരിവസ്തുക്കൾ കൈവശംലവെച്ച രണ്ട് കോളേജ്
വിദ്യാര്‍ഥികള്‍ പിടിയിൽ. ഇവരില്‍നിന്നും 100 ഗ്രാം കഞ്ചാവും ഒരുഗ്രാം
മെത്താംഫെറ്റാമൈന്‍, ഒരു എൽ.എസ്.ഡി. സ്റ്റാമ്പ്, നിരോധിത പുകയില
ഉത്പന്നങ്ങള്‍, നാല് ഇരുചക്ര വാഹനങ്ങൾ എന്നിവ കണ്ടെടുത്തു.
പോലീസ് കമ്മിഷണര്‍ വി. ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി
കമ്മിഷണര്‍മാരായ ആര്‍. സ്റ്റാലിന്‍, ശരവണകുമാര്‍ എന്നിവരുടെ
നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കുനിയംമുത്തൂര്‍, സുന്ദരാപുരം, ശരവണംപട്ടി പോലീസ് സ്റ്റേഷൻ
പരിധികളിലുള്ള ഹോസ്റ്റലുകള്‍, വീടുകള്‍ എന്നിവയുൾപ്പെടെ 40 ഓളം
സ്ഥലങ്ങളില്‍ 425 പോലീസുകാര്‍ ഉള്‍പ്പെട്ട സംഘമാണ് തിരച്ചിൽ നടത്തിയത്.
ചെന്നൈയില്‍ മുന്‍പ് പോലീസ് നടത്തിയ മാതൃകയിലാണ് ഇത്തരമൊരു
പരിശോധന ഇവിടെയും നടത്തിയത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക