ന്യൂയോര്‍ക്ക് ൽ ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ
മേധാവി ഹസന്‍ നസ്റല്ലയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം.
കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ
വ്യോമാക്രമണത്തിലാണ് ഹസന്‍ നസീറല്ല കൊല്ലപ്പെട്ടതെന്ന്
സൈന്യം അവകാശപ്പെട്ടതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്തു. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരികരിച്ചിട്ടില്ല
ഹസന്‍ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കന്‍ ബെയ്റൂട്ടിലെ ദഹിയയിൽ
ഇന്നലെ ഇസ്രയേല്‍ കനത്ത മിസൈൽ ആക്രമണം നടത്തിയിരുന്നു
വന്‍സ്ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങള്‍ തകര്‍ന്നടിഞ്ഞു.
ഹിസ്ബുല്ലയുടെ സെന്‍ട്രൽ കമാന്‍ഡ് ആസ്ഥാനം
ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം
വ്യക്തമാക്കി. ഒരു മരണം അധികൃതര്‍ സ്ഥിരീകരിച്ചു. 50 പേര്‍ക്കു
പരുക്കേറ്റു.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ 24 കിലോമീറ്റര്‍ അകലെയുള്ള
കെട്ടിടങ്ങളും കുലുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ
മുതിര്‍ന്ന നേതാവ് ഇബ്രാഹിം ആക്വില്‍ കൊല്ലപ്പെട്ടത് ദഹിയയിൽ
ഇസ്രയേല്‍ നടത്തിയ സമാനമായ ആകരകരമണത്തിലാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക