തോൽക്കാൻ ഇഷ്ടമില്ലാത്തവരാണ് തങ്ങളെന്നു മുംബൈ സിറ്റി എഫ്സി ഒരിക്കൽക്കൂടി തെളിയിച്ചു. ഐഎസ്എൽ ഫുട്ബോൾ ഉദ്ഘാടന മത്സരത്തിൽ, ആതിഥേയരായ മോഹൻ ബഗാനെതിരെ 2 ഗോളിനു പിന്നിൽനിന്ന ശേഷം 2 ഗോൾ തിരിച്ചടിച്ച് മുംബൈ സിറ്റി എഫ്സി സമനില പിടിച്ചു. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായിരുന്ന ബഗാനും മുംബൈയും തമ്മിൽ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ മഴ തകർത്തു പെയ്തെങ്കിലും ആവേശത്തിന്റെ കനൽ ജ്വലിച്ചു തന്നെ നിന്നു.കഴിഞ്ഞ സീസണിലെ കളി പോലെ അവസാന നിമിഷത്തെ തിരിച്ചുവരവിലൂടെയാണ് ഇത്തവണയും മുംബൈ തോൽവി ഭാരം കുടഞ്ഞെറിഞ്ഞത്.
ഒൻപതാം മിനിറ്റിൽ സെൽഫ് ഗോളോടെയായിരുന്നു ഇത്തവണത്തെ ഐഎസ്എലിന്റെ തുടക്കം. ഗോളിലേക്കു വന്ന ഷോട്ട് ബോക്സിനുള്ളിൽനിന്ന മുംബൈയുടെ സ്പാനിഷ് ഡിഫൻഡർ ടിരി തട്ടിയകറ്റാൻ ശ്രമിച്ചതാണ്; പക്ഷേ പന്തു പോയതു വലയിലേക്ക് (1–0). അപ്രതീക്ഷിതമായി വീണ ആ ഗോളിന്റെ ആവേശത്തിൽ ബഗാന്റെ നീക്കങ്ങൾക്കു വേഗം കൂടി. 28–ാം മിനിറ്റിൽ മുംബൈയുടെ വലയിൽ ബഗാന്റെ രണ്ടാം ഗോളും.2 ഗോൾ വഴങ്ങേണ്ടിവന്നതോടെ മുംബൈ സിറ്റിയുടെ നീക്കങ്ങൾക്കു വേഗം കൂടി.70–ാം മിനിറ്റിൽ ടിരിയുടെ ഗോളിലായിരുന്നു മുംബൈ സിറ്റിയുടെ തിരിച്ചുവരവിന്റെ തുടക്കം.ഒരു ഗോൾ കൂടി നേടിയാൽ സമനില എന്ന യാഥാർഥ്യം മുംബൈയുടെ നീക്കങ്ങൾക്കു ചിറകു നൽകി.90–ാം മിനിറ്റിൽ തേർ ക്രൂമയുടെ ഗോളിൽ മുംബൈ സിറ്റി എഫ്സി സ്കോർ തുല്യമാക്കി(2-2) ഈ സീസണിൽ ആദ്യത്തെ 4 ഗോളുകളും ഡിഫൻഡർമാരുടെ പേരിലാണ് എഴുതിച്ചേർത്തിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക