പൂഞ്ഞാര്‍ ∙ സ്കൂളിനു സമീപം റോഡ് നിര്‍മാണത്തിനായി ടാർ
ഉരുക്കിയത് സ്കൂള്‍ കൂട്ടികള്‍ക്കും പ്രദേശവാസികള്‍ക്കും ശാരീരിക
ബുദ്ധിമൂട്ടുകള്‍ക്കിടയാക്കി. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിനു
മുന്‍പില്‍ റോഡരികിലാണു ടാര്‍ ഉരുക്കിയത്. ക്ലാസ് മുറിയിലേക്കു
ടാര്‍ കത്തിച്ചതിന്റെ പുകയെത്തിയതോടെ കൂട്ടികള്‍ക്ക് ശ്വാസംമുട്ടലും
തലവേദനയും അനുഭവപ്പെട്ടു
വിവരമറിഞ്ഞ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് അധികൃതര്‍
പണികള്‍ നിര്‍ത്തി വയ്പിച്ചു. ഓണ അവധി ദിവസങ്ങളില്‍
നടത്തിയിരുന്ന ജോലി സ്കൂള്‍ തുറന്നിട്ടും നടത്തിയതാണ്
പുകശല്യത്തിന് കാരണമായത്. ടാര്‍ കത്തിക്കുമ്പോഴുണ്ടാകുന്ന
കറുത്ത പുക ഉയര്‍ന്നു ക്ലാസ് മുറിയിലേക്കു കയറി. വിറകിനൊപ്പം
ടയര്‍ ഇട്ട് കത്തിച്ചതാണു രൂക്ഷമായ മണത്തിനും പുകശല്യത്തിനും
ഇടയാക്കുന്നതെന്നു നാട്ടുകാര്‍ ആരോപിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക