Saturday, 14 September 2024

മാവേലി ഓടും ! പച്ചക്കറി വില കണ്ടാൽ...

SHARE


ഓണത്തിരക്കു കഴിഞ്ഞു പച്ചക്കറിക്കടയിലേക്കു പോകാമെന്നു വിചാരിച്ചവർ പെട്ടു. പച്ചക്കറി വിലയിൽ രണ്ടു ദിവസംകൊണ്ടൊരു കോളിളക്കം. വില സൂനാമിത്തിരപോലെ പൊങ്ങി. കഴിഞ്ഞയാഴ്ച വെറും 20–30 രൂപയ്ക്കു വിറ്റ പയറിന്റെ വില കേട്ടാൽ ഓണ സദ്യയ്ക്കു പച്ചക്കറി വേണ്ടെന്നു പോലും തോന്നും, കിലോഗ്രാമിനു 130 രൂപവരെ. മൊത്ത വില 80. തമിഴ്നാട്ടിൽ ഉൽപാദനം കുറഞ്ഞതുകൊണ്ടോ, ഇവിടെ പച്ചക്കറി എത്താത്തതുകൊണ്ടോ അല്ല വിലക്കയറ്റം. ഓണമാണ്, വാങ്ങാൻ ആളുണ്ട് എന്ന കാരണം മാത്രമാണു വില കുതിച്ചുയരാനിടയാക്കിയത്. ഓണം കഴിഞ്ഞാൽ ഇൗ വില താഴുകയും ചെയ്യും.


ഓണമായിട്ടും മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ വരുന്നവർ കുറവാണെന്ന പരിഭവത്തിലാണു കച്ചവടക്കാർ. ഇതു നഗരത്തിലെ മാത്രം പ്രശ്നമാണ്. നഗരത്തിൽ ഓണത്തിന് അടുപ്പിൽ തീയില്ല. സദ്യയ്ക്ക് ഓർഡർ നൽകിയിരിക്കുകയാണ്. എന്നാൽ നഗരത്തിനു പുറത്തു വീട്ടിൽ സദ്യയുണ്ടാക്കണം, അതിനു പച്ചക്കറി വേണം.ഓണ മാർക്കറ്റിൽ നാടൻ ഉൽപന്നമായുള്ളതു ചേന മാത്രം. കുറച്ചു നേന്ത്രക്കായും ഉണ്ട്.ബാക്കിയെല്ലാം പുറത്തുനിന്നാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു കാര്യത്തിൽ ആശ്വസിക്കാം, കഴിഞ്ഞ ഓണത്തിന്റെ അത്ര വിലയിലേക്കു പച്ചക്കറി എത്തിയിട്ടില്ല.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user