എറണാകുളം : സ്കൂട്ടർ ടിപ്പർ ലോറിയുടെ അടിയിലേക്ക് വീണ് വനിതാ ആയുർവേദ ഡോക്ടർ മരിച്ചു. കൊച്ചി മരട് വിടിജെ എൻക്ളേവ് ബണ്ട് റോഡ് തെക്കേടത്ത് ഡോ.വിൻസി വർഗീസാണ് (42) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.15 ഓടെ കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ മരട് കാളാത്ര ജംഗ്ഷനിലാണ് അപകടം നടന്നത്.
പൂണിത്തുറ ഗാന്ധി സ്ക്വയറിലെ ആര്യവൈദ്യ ഫാർമസി ക്ളിനിക്കിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്.അരീക്കുറ്റിയിൽ നിന്ന് മണലടിച്ച് പട്ടിമറ്റത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയിൽ തട്ടിയാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങളും ഒരേദിശയിലാണ് സഞ്ചരിച്ചിരുന്നത്. ലോറിയുടെ ഇടതുവശത്തുകുടിയായിരുന്നു ഡോക്ടർ സഞ്ചരിച്ചിരുന്നത്. റോഡിലെ കുഴിയും പാതയോരത്തെ ബോർഡും കണ്ട് സ്കൂട്ടർ വെട്ടിച്ചപ്പോഴാകാം ലോറിക്കടിയിൽപ്പെട്ട്അ പകടമുണ്ടായതെന്നാണ് നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. ലോറിയുടെ പിൻചക്രത്തിനടയിൽപെട്ട വിൻസി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു
ടിപ്പർ ലോറി മരട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറായ ഇടുക്കി അടിമാലി തേക്കിൻകാട്ടിൽ അഷറഫ് മീരാനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പാലാരിവട്ടം ഗീതാഞ്ജലി റോഡിൽ ബഥേൽ വീട്ടിൽ വർഗീസ് ലീലാമ്മ ദമ്പതികളുടെ മകളാണ് വിൻസി വർഗീസ്. കൊച്ചിൻ ഷിപ്പ് യാർഡ് ഷിപ്പ് റിപ്പയറിംഗ് വിഭാഗം സീനിയർ മാനേജർ രഞ്ജൻ വർഗീസാണ് ഭർത്താവ്. കാക്കനാട് രാജഗിരി സ്കൂൾ ഏഴാം ക്ളാസ് വിദ്യാർത്ഥിനിയായ അഹാന മകളാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V