Friday, 20 September 2024

തലശേരി-മാഹി ബൈപാസില്‍ അറ്റകുറ്റപ്പണി; പാതയില്‍ ഗതാഗത നിയന്ത്രണം

SHARE


കണ്ണൂര്‍: തലശേരി–മാഹി ബൈപാസ് അടച്ചിട്ടതോടെ നാട്ടുകാരും യാത്രക്കാരും ദുരിതത്തില്‍. കഴിഞ്ഞ പത്ത് ദിവസങ്ങളായി ബൈപാസിൽ അറ്റകുറ്റപ്പണി നടക്കുകയാണ്. മാഹി റെയില്‍വേ സ്‌റ്റേഷനും അഴിയൂരിനും ഇടയിലാണ് പണി നടക്കുന്നത്. അതിനാല്‍ കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴി വേണം പോകാന്‍. ദേശീയ പാതയുമായി ചേരുന്നിടത്ത് റോഡില്‍ റീ ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ പകരം വാഹനങ്ങള്‍ റോഡ് പണി തീരുന്നത് വരെ സര്‍വീസ് റോഡ് വഴിയാണ് സഞ്ചരിക്കേണ്ടതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
ബൈപാസ് പാതയും ദേശീയ പാതയും ചേരുന്നിടത്തുള്ള ചരിവ് കുറയ്ക്കുന്നതിനായി പഴയ ടാറിങ് ഇളക്കി മാറ്റലാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാഴ്‌ചയോളം നീളുന്ന പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ ബൈപാസില്‍ നിന്ന് ദേശീയപാതയില്‍ വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ അനുഭവിക്കുന്ന കുലുക്കം ഇല്ലാതാവുമെന്നാണ് കരുതുന്നത്.
മേല്‍പ്പാലം കഴിഞ്ഞ് ഇടത് ഭാഗത്തുളള സര്‍വീസ് റോഡ് വഴിയാണ് വാഹനങ്ങള്‍ പോകേണ്ടത്. ടോള്‍ നല്‍കി ബൈപാസ് ഉപയോഗിക്കുന്ന വലിയ വാഹനങ്ങള്‍ക്ക് ഇത് ഏറെ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കവിയൂര്‍, ഈസ്‌റ്റ് പള്ളൂര്‍, അറവിലത്ത് പാലം, ഇല്ലത്ത്താഴെ, കൊളശ്ശേരി, കോയ്യോട് തെരു ഭാഗങ്ങളില്‍ ഇനിയും സര്‍വീസ് റോഡിന്‍റെ പണി പൂര്‍ത്തിയായിട്ടില്ല. റോഡിലുടനീളം യാത്ര ചെയ്യാനാകില്ലെങ്കിലും ടോള്‍ പിരിവ് നല്‍കേണ്ടി വരുന്നത് ദുരിതമാവുകയാണ്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user