Thursday, 12 September 2024

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാർ പൂർണമായും കത്തിനശിച്ചു

SHARE


കോഴിക്കോട്: പന്തീരാങ്കാവ് മെട്രോ ഹോസ്‌പിറ്റലിന് സമീപം കൂടത്തുംപാറയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. ഇന്ന് (സെപ്റ്റംബർ 12) വൈകുന്നേരം 5:20 ഓടെയാണ് സംഭവം.
കോഴിക്കോട് ഹൈലൈറ്റ് മാളിലേക്ക് മലപ്പുറം ഭാഗത്ത് നിന്ന് വന്നവരുടെ കാറാണ് കത്തി നശിച്ചത്.
കാർ ഓടിക്കൊണ്ടിരിക്കെ ക്ലച്ചിന് തകരാർ സംഭവിക്കുകയും കാർ നിർത്തിയിട്ട് ബോണറ്റ് തുറന്നു പരിശോധിക്കുന്ന സമയത്ത് പെട്ടെന്ന് തീയും പുകയും ഉയരുകയുമായിരുന്നു. തുടർന്ന് കാറിൽ ഉണ്ടായിരുന്നവർ വെള്ളം ഒഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും നിമിഷം നേരം കൊണ്ട് തീ പൂർണ്ണമായും കാറിൽ പടർന്നു പിടിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പന്തീരാങ്കാവ് പൊലീസും മീഞ്ചന്ത ഫയർ യൂണിറ്റും സ്ഥലത്തെത്തി. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ തീയണച്ചു. യാത്രക്കാര്‍ സുരക്ഷിതരാണ്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user