Wednesday, 18 September 2024

ഓണം കളറാക്കി രജനികാന്ത് വിഡിയോ വൈറൽ

SHARE

ഓണം കളറാക്കി സൂപ്പർതാരം രജനികാന്തിന്റെ ഡാൻസ് നമ്പർ. തിരുവോണനാളിൽ പച്ച ഷർട്ടും കോടി മുണ്ടും ധരിച്ച് മലയാളികൾക്കായി സ്റ്റൈലൻ ഡാൻസുമായെത്തിയ രജനികാന്തിന്റെ വി‍ഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. 'കൂലി' സിനിമയുടെ സെറ്റിൽ നിന്നാണ് മലയാളികൾക്കായി രജനികാന്തിന്റെ സർപ്രൈസ് വിഡിയോ എത്തിയത്. 
രജനികാന്ത് സിനിമയായ വേട്ടയ്യനിലെ 'മനസിലായോ' പാട്ടിനാണ് താരവും കൂലി സെറ്റിലെ അണിയറപ്രവർത്തകരും ചുവടുവച്ചത്. മലയാളിയായ ക്യാമറാമാൻ ഗിരീഷ് ഗംഗാധരനും രജനിക്കൊപ്പം ചുവടു വച്ചു. വേട്ടയ്യനിലെ ഗാനം റിലീസ് ചെയ്ത സമയം മുതൽ ട്രെൻഡിങ്ങിൽ മുന്നിലുണ്ട്. ഗാനത്തിലെ സിഗ്നേച്ചർ ചുവടു വച്ചാണ് ഓണം സർപ്രൈസ് വിഡിയോയിൽ രജനി എത്തുന്നത്. ഈ ചുവട് കൂലി ടീമിലെ സഹപ്രവർത്തകർക്ക് പഠിപ്പിച്ചു കൊടുക്കുന്നതും വിഡിയോയിൽ കാണാം. 


കൂളിങ് ഗ്ലാസ് വച്ച് സ്റ്റൈലായിട്ടാണ് രജനികാന്തിന്റെയും സംഘത്തിന്റെയും പ്രകടനം. ഓണം സർപ്രൈസ് ഡാൻസ് വിഡിയോയിൽ ചുവടു വയ്ക്കാൻ സംവിധായകൻ ലോകേഷിനെയും രജനികാന്ത് ക്ഷണിക്കുന്നുണ്ട്. ചുവടുകൾക്കൊടുവിൽ ചടുലമായ സ്റ്റൈൽ ആക്ഷനോടെയാണ് രജനികാന്ത് വിഡിയോ അവസാനിപ്പിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമറ. 'കൂലിയുടെ സെറ്റിൽ സ്റ്റൈലായി ഓണം ആഘോഷിക്കുന്ന സൂപ്പർതാരം' എന്ന അടിക്കുറിപ്പോടെയാണ് സൺ പിക്ചേഴ്സ് വിഡിയോ പങ്കുവച്ചത്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user