കോഴിക്കോട് : ജൂനിയർ ആർട്ടിസ്റ്റിൻ്റെ ലൈംഗികാതിക്രമ പരാതിയില്‍ നടന്മാരായ സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ്. നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. 354 (എ) വകുപ്പ് പ്രകാരം ലൈംഗിക അധിക്ഷേപത്തിനാണ് കേസ്.
പ്രത്യേക അന്വേഷണ സംഘം ഇന്നലെ (30-08-2024) ജൂനിയർ ആർട്ടിസ്റ്റിൻ്റെ മൊഴി രേഖപ്പെടുത്തിരുന്നു. അമ്മ സംഘടനയിൽ അംഗത്വം നൽകണമെങ്കിൽ വിട്ടുവീഴ്‌ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. മോശം രീതിയില്‍ സംസാരിച്ചെന്നാണ് നടന്‍ സുധീഷിനെതിരായ ആരോപണം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക