Tuesday, 10 September 2024

കെ.എച്ച്.ആര്‍.എ.സുരക്ഷ പദ്ധതി ധന സഹായ വിതരണം നടത്തി.

SHARE


കൊച്ചി : ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസ്സോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ സുരക്ഷ പദ്ധതിയുടെ ധന സഹായ വിതരണമായ 10 ലക്ഷം രൂപ മന്ത്രി ശ്രീ.പി.രാജീവ് നല്‍കി. സുരക്ഷാ പദ്ധതിയിൽ അംഗങ്ങ ളായിട്ടുള്ള  കുടുംബാംഗങ്ങൾക്ക് മരണാനന്തര സഹായം നല്‍കുന്നതിനായി ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസ്സോസിയേഷന്‍ സംഘടിപ്പിച്ചതാണ് ഈ പദ്ധതി.


എറണാകുളം എം.ജി.റോഡിലുള്ള കെ.എച്ച്.ആര്‍.എ ഭവനില്‍ സംസ്ഥാന പ്രസിഡന്റ്  ശ്രീ.ജി.ജയപാലിന്റെ അദ്ധ്യക്ഷതയില്‍ രാവിലെ 9.30. ന് കൂടിയ യോഗത്തില്‍ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി  ശ്രീ.പി.രാജീവ് നിര്‍വ്വഹിച്ചു.എം എൽ എ ശ്രീ. ടി.ജെ.വിനോദ് മുഖ്യാതിഥിയായിരുന്നു. മുൻ മന്ത്രി ശ്രീ. അഹമ്മദ് ദേവർകോവിൽ മുഖ്യപ്രഭാഷകനായി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ബാലകൃഷ്ണ  പൊതുവാള്‍, ട്രഷറര്‍ മുഹമ്മദ് ഷെരീഷ്,വർക്കിങ് പ്രസിഡന്റ് സി.ബിജുലാൽ, സുരക്ഷ കമ്മിറ്റി ചെയർമാൻ വി.ടി ഹരിഹരൻ, എറണാകുളം ജില്ലാ പ്രസിഡന്റ് ടി.ജെ മനോഹരൻ, മറ്റു ജില്ലാ ഭാരവാഹികളും സംസാരിച്ചു.



പദ്ധതിയിൽ അംഗമായി മരണപ്പെടുന്ന മെമ്പർമാരുടെ നോമിനിക്ക് ധനസഹായമായി   10 ലക്ഷം രൂപ നൽകുക എന്ന ലക്ഷ്യത്തിൽ രൂപീകരിച്ചതാണ് ഈ സുരക്ഷാ പദ്ധതി. ഇതിലൂടെ  സംസ്ഥാനത്തെ 2 ജില്ലയിലെ അംഗ ങ്ങളുടെ അവകാശികള്‍ക്ക് പത്ത് ലക്ഷം രൂപയാണ് ഇന്ന് നല്‍കിയത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user