ബര്‍ലിന്‍ : ജര്‍മനിയിൽ പാലം തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ കിഴക്കന്‍ ജര്‍മന്‍ നഗരമായ ഡ്രെസ്ഡനിലാണ് പാലം ഭാഗികമായി തകര്‍ന്നത്. ആളപായമില്ല, ജര്‍മനിയിലെ ഡ്രെസ്ഡന്‍ നഗരമധ്യത്തില്‍ എല്‍ബെ നദിക്ക് മുകളിലൂടെ ഉള്ള കരോള പാലമാണ് ഭാഗികമായി തകര്‍ന്നത്.bridge In Dresden Collapses Into Elbe River
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഡ്രെസ്ഡന്റെ ചരിത്രപ്രസിദ്ധമായ പഴയ പട്ടണത്തെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കരോള പാലത്തിന്റെ ഏകദേശം 100 മീറ്റര്‍ ഭാഗം ഒറ്റരാത്രികൊണ്ട് എല്‍ബെ നദിയിലേക്ക് തകർന്ന് വീണത്. അതേസമയം കൂടുതല്‍ ഭാഗങ്ങള്‍ തകരാന്‍ സാധ്യത ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്
സംഭവത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പ്രദേശവാസികളോട് അവിടെ നിന്നും മാറി നില്‍ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക