Monday, 2 September 2024

വിജയവാഡയിലെ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി, കേരളത്തിലേക്കുള്ള ട്രെയിനുകള്‍ തിരിച്ചുവിടും; റദ്ദാക്കിയത് ഇവയൊക്കെ

SHARE


തിരുവനന്തപുരം: കനത്ത മഴയില്‍ ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും മൂന്ന് ട്രെയിനുകള്‍ വഴി തിരിച്ചുവിടുകയും ചെയ്‌തു. വിജയവാഡ-വാറങ്കല്‍ റൂട്ട് വഴി സഞ്ചിക്കുന്ന ട്രെയിനുകളിലാണ് മാറ്റം വരുത്തിയിട്ടുള്ളതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
ഇന്ന് (സെപ്‌തംബര്‍ 01) സെക്കന്തരാബാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ശബരി എക്‌സ്പ്രസും (ട്രെയിന്‍ നമ്പര്‍ 17230) സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരത്ത് നിന്നും തിരികെ സെക്കന്തരാബാദിലേക്ക് പുറപ്പെടേണ്ട ശബരി എക്‌സ്പ്രസും (ട്രെയിന്‍ നമ്പര്‍ 17229) പൂര്‍ണമായി റദ്ദാക്കി.
ഇന്നലെ (ഓഗസ്റ്റ് 31) ന്യൂഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കേരള എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 12626) നാഗ്‌പൂര്‍, വിജയവാഡ സ്റ്റേഷനുകളില്‍ നിര്‍ത്തില്ല. ട്രെയിനിനെ നാഗരപൂര്‍-വിജയനഗരം വഴി തിരിച്ചു വിട്ടു. ഇന്നലെ കോര്‍ബയില്‍ നിന്നും കൊച്ചുവേളിയിലേക്ക് പുറപ്പെട്ട കോര്‍ബ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 22647) വാറങ്കല്‍, ആരക്കോണം സ്റ്റേഷനുകളില്‍ നിര്‍ത്തില്ല.
ഇന്നലെ എറണാകുളത്ത് നിന്നും പാട്‌നയിലേക്ക് പുറപ്പെട്ട പാട്‌ന ജങ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും (ട്രെയിന്‍ നമ്പര്‍ 22669) വിജയവാഡ ജങ്ഷന്‍, നാഗ്‌പൂര്‍ സ്റ്റേഷനുകളില്‍ നിന്നും തിരിച്ചു വിട്ടതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user