Friday, 27 September 2024

നവംബറിൽ ഉദ്ഘാടനത്തിനൊരുങ്ങി കോട്ടയം ലുലു മാൾ.

SHARE

കോട്ടയം : മണിപ്പുഴയില്‍ ഉയരുന്ന ലുലു മാളിന്റെ വിശാലമായ
അകത്തളത്തില്‍ നിന്ന്‌ ചെയര്‍മാന്‍ എം.എ.യൂസഫലി
ഉദ്യോഗസ്ഥരോടും ജീവനക്കാരോടും പറഞ്ഞു: “നല്ല ഉല്‍പന്നങ്ങള്‍,
മിതമായ വില, നല്ല സേവനം, നല്ല പാര്‍ക്കിങ്‌ എന്നീ
നാലുകാര്യങ്ങളാണ്‌ ഏതു പ്രസ്ഥാനത്തിന്റെയും വിജയരഹസ്യം.”
പുതിയ ലുലു മാളിലെ സകര്യങ്ങളും ക്രമീകരണങ്ങളും
വിലയിരുത്താനും ആദ്യ പ്രാര്‍ഥനാസംഗമത്തില്‍ പങ്കെടുക്കാനും
എത്തിയതാണു യൂസഫലി.
 നവംബര്‍ അവസാനത്തോടെ കോട്ടയത്തു ലുലു മാള്‍ ആരംഭിക്കാനാണു നിശ്ചയിച്ചിരിക്കുന്നത്‌ ഉല്‍പന്നങ്ങള്‍ ആദ്യമായി ഷെല്‍ഫുകളില്‍ എടുത്തുവയ്ക്കുന്ന കര്‍മവും (ഫസ്റ്റ്‌ ഡിസ്പ്ലേ) അദ്ദേഹം നിര്‍വഹിച്ചു.
*നിയമം വിട്ട്‌ ഒരു കാര്യവും ചെയ്യരുത്‌, കമ്പനിയെ വഞ്ചിക്കരുത്‌,
ഉപഭോക്താക്കളെ വഞ്ചിക്കരുത്‌. പ്രാര്‍ഥനയാണ്‌ എല്ലാറ്റിന്റെയും
അടിസ്ഥാനം. വൃത്യസ്ത മതങ്ങളിലും ജാതിയിലും
വിശ്വസിക്കുന്നവര്‍ ഇവിടെയുണ്ട്‌. 
ലോകമെമ്പാടുമുള്ള ലുലു ഗഗൂപ്പിൽ ആകെ 74,000 പേര്‍ ജോലി ചെയ്യുന്നുണ്ട്‌' - അദ്ദേഹം പറഞ്ഞു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും മാളും രണ്ടര മണിക്കൂറോളം ചുറ്റിനടന്നു കണ്ട്‌ സനകര്യങ്ങള്‍ അദ്ദേഹം വിലയിരുത്തി. ലുലു ഗ്രൂപ്പിന്റെ
സ്ഥാപനങ്ങള്‍ പ്രത്യേകിച്ച്‌ മാളുകളും ഹൈപ്പര്‍ മാർക്കറ്റുകളും ഉദ്ഘാടനത്തിനു ഒന്നോ രണ്ടോ മാസം മുന്‍പു യൂസഫലി നേരിട്ടെത്തി പരിശോധിച്ചു സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന്‌ ഉറപ്പാക്കുന്ന പതിവുണ്ട്‌. തുടര്‍ന്നാണ്‌ ഉദ്ഘാടന ദിവസം നിശ്ചയിക്കുക.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user