Wednesday, 18 September 2024

പുലി വരുന്നേ പുലി തൃശൂർ ഇന്ന് പുലികൾ ഇറങ്ങും !

SHARE

ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് തൃശൂരിൽ ഇന്നു പുലികൾ വേട്ടയ്ക്കിറങ്ങും. ഏഴു ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. പുലികളുടെ ചായംപൂശല്‍ ആരംഭിച്ചു. പുലിക്കളിയുടെ ഭാഗമായി രാവിലെ മുതൽ സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ തേക്കിന്‍കാട്ടിലും സ്വരാജ് റൗണ്ടിലെ വിവിധ മേഖലകളിലും വാഹന പാര്‍ക്കിങ് അനുവദിക്കില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും. വൈകിട്ട് അഞ്ചു മണിക്കാണ് പുലിക്കളിയുടെ ഫ്ലാഗ് ഓഫ്.


ഓരോ ടീമിലും 31 മുതല്‍ 51 വരെ അംഗങ്ങളുണ്ടാകും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തൃശൂര്‍ കോര്‍പറേഷനും പൊലീസും അറിയിച്ചു. അഞ്ഞൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. സ്വരാജ് റൗണ്ട് വലം വച്ച് നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ച് രാത്രി ഒൻപത് മണിയോടെയാകും പുലിക്കളി അവസാനിക്കുക.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി വേണ്ടെന്ന് വയ്ക്കാൻ കോർപറേഷൻ തീരുമാനിച്ചിരുന്നെങ്കിലും സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണു പരിപാടി നടത്തുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user