Monday, 9 September 2024

മമ്മൂട്ടിയും മോഹൻലാലും വീണ്ടും ?

SHARE

2008-ൽ പുറത്തിറങ്ങിയ ട്വൻ്റി-ട്വൻ്റി എന്ന താര ചിത്രത്തിനുശേഷം ഇരുവരും ഒരുമിച്ച് പ്രധാനവേഷത്തിൽ സ്ക്രീനിലെത്തിയിട്ടില്ല


മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിച്ച് സ്ക്രീനിൽ വരുന്നു എന്നതിനുള്ള സൂചനയാണ് കഴിഞ്ഞ ദിവസം ആൻ്റണി പെരുമ്പവൂർ പുറത്തുവിട്ടത്. ഇരുവരും സ്ക്രീനിൽ ഒന്നിച്ചെത്തിയപ്പോഴെല്ലാം വലിയ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചിരുന്നത്.2008-ൽ പുറത്തിറങ്ങിയ ട്വൻ്റി-ട്വൻ്റി എന്ന താര ചിത്രത്തിനുശേഷം ഇരുവരും ഒരുമിച്ച് പ്രധാനവേഷത്തിൽ സ്ക്രീനിലെത്തിയിട്ടില്ല. ഇപ്പോഴിതാ നിർമാതാവ് ആൻ്റണി പെരുമ്പാവൂർ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളാണ് അത്തരം അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കം കുറിക്കുന്നത്.


താരസംഘടനയായ അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംഘടിപ്പിക്കുന്ന ഷോയിൽ വച്ചുള്ള ചിത്രങ്ങളാണിത്. ‘ആശീർവാദ് സിനിമാസും മമ്മൂട്ടി കമ്പനിയും കൈകോർക്കുന്നു’ എന്നാണ് ചിത്രങ്ങൾക്ക് ആൻ്റണി പെരുമ്പാവൂർ നൽകിയ അടിക്കുറിപ്പ്. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നിൽക്കുന്നതിൻ്റെ ചിത്രങ്ങളും ആന്‍റണി പെരുമ്പാവൂർ പങ്കുവെച്ചു. ഇക്കൂട്ടത്തിൽ മോഹൻലാലും മമ്മൂട്ടിയും എടുത്ത സെൽഫികളുമുണ്ട്.ആൻ്റണി പെരുമ്പാവൂർ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ നിമിഷനേരങ്ങൾകൊണ്ടാണ് വൈറലായത്. ഇരുവരും ഒരുമിച്ച് ഒരു ചിത്രം ഉടൻ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അങ്ങനെയെങ്കിൽ 16 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും മോഹൻലാലും പ്രധാനവേഷത്തിൽ ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user