മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മ പിളര്‍പ്പിലേക്കെന്ന് സൂചന. സംഘടനയിലെ 20 ഓളം താരങ്ങള്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാനായി ഫെഫ്‌കയെ സമീപിച്ചു. അമ്മയ്ക്ക് ബദലായി ട്രേഡ് യൂണിയൻ ഉണ്ടാക്കുകയാണ് ഔദ്യോഗിക നേതൃത്വവുമായി വിയോജിപ്പുള്ള താരങ്ങളുടെ ആവശ്യം. ഇത്തരമൊരു ആവശ്യവുമായി താരങ്ങളിൽ ചിലർ തങ്ങളെ സമീപിച്ചതായി ഫെഫ്‌ക നേതൃത്വം സ്ഥിരീകരിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത് മുതല്‍ താര സംഘടനയില്‍ ഭിന്നത രൂക്ഷമായിരുന്നു. ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ച ബാബു രാജിനെതിരെയും പീഡന പരാതി ഉയർന്നിരുന്നു. ഇതോടെയാണ് പ്രസിഡന്‍റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭരണ സമിതി അംഗങ്ങളെല്ലാം രാജിവയ്‌ക്കുകയും ജനറൽ ബോഡി ചേരാൻ തീരുമാനിക്കുകയും ചെയ്‌തത്.
ഇതും സംഘടനയ്ക്കകത്ത് വലിയ ഭിന്നിപ്പിന് ഇടയാക്കിയിരുന്നു. ആരോപണ വിധേയരായവർ മാത്രം രാജിവെച്ചാൽ മതിയായിരുന്നു എന്നായിരുന്നു ചിലരുടെ അഭിപ്രായം. അമ്മ സംഘടനയുടെ ഹേമ കമ്മിറ്റി റിപ്പോർട്ടിനോടുള്ള നിലപാട് തള്ളി നടൻ ജഗദീഷും, പൃഥിരാജും പരസ്യമായി രംഗത്ത് വന്നിരുന്നു.
ഇതിന് പിന്നാലെയാണ് 20 ഓളം താരങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കി ഫെഫ്ക്കയില്‍ ചേരാന്‍ താല്‍പ്പര്യം അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണന്‍ സ്ഥിരീകരിച്ചു. എന്നാല്‍ താരങ്ങളുടെ ആവശ്യം അംഗീകരിക്കണമെങ്കില്‍ ഫെഫ്‌ക ജനറല്‍ കൗണ്‍സിലിന്‍റെ അംഗീകാരം വേണമെന്നും ബി. ഉണ്ണികൃഷ്‌ണന്‍ വ്യക്തമാക്കി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക