Saturday, 28 September 2024

ഗൃഹനാഥൻ വീടിന് തീവെച്ച് ജീവനൊടുക്കി.ഭാര്യ പൊള്ളലേറ്റ് മരിച്ചു , രണ്ട് മക്കൾ ​ഗുരുതരാവസ്ഥയിൽ........

SHARE


 കൊച്ചി: അങ്കമാലിയില്‍ വീടിന്‌ തീവെച്ച്‌ ഗൃഹനാഥന്‍ ജീവനൊടുക്കി. തീ ആളിക്കത്തിയതിനെ തുടര്‍ന്ന്‌ വീടിനകത്ത്‌ ഉറങ്ങിക്കിടന്ന ഭാര്യ തീപ്പൊള്ളലേറ്റ്‌ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കൂട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റുലേറ്ററിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌.

പുളിയനം മില്ലുംപടിക്കല്‍ എച്ച്‌.ശശി, ഭാര്യ സുമി സനൽ എന്നിവരാണ്‌ മരിച്ചത്‌.
വീടിനകത്ത്‌ ഗ്യാസ്‌ സിലിണ്ടറിന്റെ പൈപ്പ്‌ തുറന്നു വെച്ചാണ്‌
തീകൊളുത്തിയതെന്നാണ്‌ പ്രാഥമിക നിഗമനം.ശശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന്‌ ജീവനൊടുക്കുന്നുവെന്ന്‌ വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ്‌ കണ്ടെത്തിയിട്ടുണ്ട്‌. മരിച്ച ശശിയുടേയും ഭാര്യ സുമി സനലിന്റേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്‌.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user