Monday, 30 September 2024

ഹമാസ് നേതാവ് കൊല്ലപ്പെട്ടു,ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം രൂക്ഷം...

SHARE


ബെയ്‌റൂട്ട്‌ ൽ ഇസയേല്‍ ആക്രമണത്തില്‍ ഹമാസ്‌ നേതാവ്‌
കൊല്ലപ്പെട്ടു. തെക്കന്‍ ലബനനിലെ വ്യോമാക്രമണത്തിൽ തങ്ങളുടെ
നേതാവ്‌ കൊല്ലപ്പെട്ടതായി ഹമാസ്‌ നേതൃത്വം പ്രസ്താവനയില്‍
വ്യക്തമാക്കി. ഫത്ത ഷെരിഫ്‌ അല്‍ അമിന്‍ ആണ്‌ കൊല്ലപ്പെട്ടത്‌
പലസ്തീന്‍ അഭയാര്‍ഥി ക്യാംപില്‍ കുടുംബത്തോടൊപ്പം
കഴിയുകയായിരുന്നു. ഇസ്രയേല്‍ സൈന്യം ഇതേക്കുറിച്ച്‌
ശപ്രതികരിച്ചിട്ടില്ല. ആക്രമണത്തില്‍ നിരവധി ഹിസ്ബുല്ല നേതാക്കളെ
വധിച്ചതിനു പിന്നാലെയാണ്‌ ഹമാസ്‌ നേതാക്കളെയും ഇസയേല്‍
ലക്ഷ്യമിട്ടിരിക്കുന്നത്‌

ബെയ്റൂട്ടിലെ താമസ സമൂച്ചയത്തിൽ ഇസ്രയേൽ ആക്രമണം
നടത്തിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു
ഹിസ്ബുല്ലയുമായുള്ള 2006ലെ യുദ്ധത്തിനുശേഷം ബെയ്റൂട്ടിൽ
ഇസ്രയേല്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്‌. ലബനനിലെ
ഹിസ്ബുല്ല പ്രവര്‍ത്തകരെ ലക്ഷ്യമിട്ട്‌ ഇസ്രയേല്‍ രണ്ടാഴ്ചയായി
ആക്രമണം ശക്തമാക്കിയിരിക്കുകയാണ്‌. ഞായറാഴ്ച നടന്ന
ആക്രമണത്തിൽ നൂറിനു മുകളിൽ ആളുകള്‍ കൊല്ലപ്പെട്ടതായും
350പേര്‍ക്കു പരുക്കേറ്റതായും ലബനന്‍ ആരോഗ്യമന്ത്രാലയം
വ്യക്തമാക്കി




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user