ദേഷ്യം വിട്ടുമാറാത്ത മുഖം, കൂര്‍ത്തുനീണ്ട പല്ലുകള്‍, ചുവന്നുതുടുത്ത ദേഹം -
സയദി അറേബ്യയിലെ ചെങ്കടലില്‍നിന്ന് കണ്ടെത്തിയ പുതിയ ഇനം മത്സ്യം
ശാസ്ത്രലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ദേഷ്യക്കാരനാണെങ്കിലും രണ്ട്
സെന്റീമീറ്റര്‍ മാത്രം വലുപ്പമുള്ള ഇത്തിരിക്കുഞ്ഞനാണിത്. പേര് ഗ്രംപി ഡ്വാര്‍ഫ്
ഗോബി: സയദി അറേബ്യയുടെ ഫര്‍സാന്‍ തീരത്തിന് സമീപം
പവിഴ്പൂറ്റുകളില്‍നിന്നാണ് ഇവയെ കണ്ടെത്തിയത്.
കിങ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്‍ഡ് ടെക്‌നോളജിയും
അമേരിക്കയിലെ വാഷിങ്ടണ്‍ സര്‍വകലാശാലയും ചേര്‍ന്നാണ് ഈ
ഇത്തിരിക്കുഞ്ഞനെ കണ്ടെത്തിയത്. ചുവപ്പോ ഓറഞ്ചു കലര്‍ന്ന മഞ്ഞയോ
നിറത്തില്‍ കാണപ്പെടുന്ന ഇവ പവിഴപ്പുറ്റുകളില്‍ ഒളിഞ്ഞിരുന്ന് ഇരപിടിക്കും.
'സുവിയോട്ട ഏഥന്‍' എന്നാണ് ശാസ്ത്രനാമം.
ജലോപരിതലത്തില്‍നിന്നു 174 അടി മുതൽ 33 അടി വരെ താഴ്ചയിലാണ് ഇവ
ജീവിക്കുന്നത്. ഫെയറി ഡ്വാര്‍ഫ് ഗോബി എന്ന മീനുമായി ഗ്രംപി ഡ്വാര്‍ഫ്
ഗോബിക്ക് സാമ്യമുണ്ട്. ഇത് ഗവേഷകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.
കൂടുതല്‍ പരിശോധനയിലാണ് ഇതൊരു പുതിയ സ്പീഷീസാണെന്ന്
മനസിലാക്കിയത്, ചെങ്കടലില്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ജൈവവൈവിധ്യം
ഉണ്ടെന്നതിന്റെ തെളിവാണ് ഈ മീന്‍ എന്നാണ് ശാസ്ത്രലോകം പറയുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക