ഹാഥ്റസ്: ഉത്തര്‍ പ്രദേശിലെ ഹാഥ്റസില്‍ സ്കൂളിന്
അഭിവൃദ്ധിയുണ്ടാകാനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി.
സ്‌കൂള്‍ ഡയറക്ടറും അധ്യാപകരും ഉള്‍പ്പെടെ 5 പേരെ പൊലീസ്
അറസ്റ്റ് ചെയ്തു. രസ്ഗവാനിലെ ഡിഎല്‍ പബ്ലിക് സ്കൂളിലെ
വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ 22നായിരുന്നു സംഭവം
സ്‌കൂള്‍ ഡയറക്ടറുടെ പിതാവായ ദിനേശ ബാഘേല്‍ എന്നയാളാണ്
പ്രധാന പ്രതി. ഇയാള്‍ ദുര്‍മന്ത്രവാദത്തില്‍ വിശ്വസിച്ചിരുന്നു
സ്‌കൂളിന് വിജയമുണ്ടാകാന്‍ വിദ്യാര്‍ഥിയെ ബലി നല്‍കണമെന്ന്
മകനെയും അധ്യാപകരെയും വിശ്വസിപ്പിക്കുകയും ചെയ്തു
സ്‌കൂളിന് പുറത്തുള്ള കുഴല്‍ക്കിണറിന് സമീപത്തുവച്ച് വിദ്യാര്‍ഥിയെ
ബലി നല്‍കണമെന്നാണ് ബാഘേല്‍ മറ്റുള്ളവരെ അറിയിച്ചത്
ഇതിനായി സ്കൂള്‍ ഹോസ്റ്റലില്‍നിന്ന് കൂട്ടിയെ പുറത്തെത്തിച്ചു
കൂട്ടി ഭയന്ന് നിലവിളിച്ചതോടെ പ്രതികള്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ച്
കൊലപ്പെടുത്തുകയായിരുന്നു
മകന്‍ സുഖമില്ലെന്നും പെട്ടെന്ന് സ്കൂളിലെത്തണമെന്നും പ്രതികൾ
വിദ്യാര്‍ഥിയുടെ പിതാവിനെ വിളിച്ചറിയിച്ചു. പിതാവ് സ്കൂളിലേക്ക്
പോകുംവഴി കുട്ടിയുടെ നില ഗുരുതരമായെന്നും സദാബാദിലെ
ആശുപത്രിയിലേക്ക് പോകുകയാണെന്നും വീണ്ടും വിളിച്ചു പറഞ്ഞു
ഡയറക്ടറുടെ കാറിനെ പിതാവ് പിന്തുടർന്നെങ്കിലും കാര്‍ നിർത്താ
തയാറായില്ല. തുടര്‍ന്ന് സദാബാദില്‍വച്ച് കാറിനെ പിന്തുടര്‍ന്ന്
പിടിക്കുകയും തിരച്ചിലില്‍ കൂട്ടിയുടെ മൃതദേഹം
കണ്ടെത്തുകയുമായിരുന്നു,
സെപ്റ്റംബര്‍ 9ന് മറ്റൊരു കൂട്ടിയ ബലി നല്‍കാന്‍ സംഘം
പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാൽ ശ്രമം
പരാജയപ്പെട്ടു. തുടര്‍ന്നാണ് ആഴ്ചകള്‍ക്കുശേഷം
രണ്ടാംക്ലാസുകാരനെ കൊലപ്പെടുത്തിയത്. അന്വേഷണത്തില്‍
ദൂര്‍മ്ത്രവാദത്തിനുള്ള വസ്തുക്കള്‍ കണ്ടെത്തിയതായി പൊലീസ്
പറഞ്ഞു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക