Thursday, 5 September 2024

പക്ഷിപ്പനി ബാധിത മേഖലകളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ

SHARE

സെപ്റ്റംബർ രണ്ടിനാണ് വിജ്ഞാപനമിറങ്ങിയത്.ചില പ്രദേശങ്ങളിൽ തുടർച്ചയായി പക്ഷിപ്പനി റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിലാണ് ഉത്തരവിറക്കിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ്  നിയന്ത്രണമേർപ്പെടുത്തിയത്. ആലപ്പുഴ ജില്ലയിൽ മുഴുവനായും നിയന്ത്രണത്തിലാണ്.

ഈ മേഖലയിലേക്ക് കോഴി, താറാവ്, കാട എന്നിവയെ കൊണ്ടുവരാനോ കൊണ്ടുപോകാനോ പാടുള്ളതല്ല. ഈ പ്രദേശങ്ങളിലെ ഹാച്ചറികളിലുള്ള മുട്ടകളെല്ലാം നശിപ്പിക്കുകയും അതിനു മുട്ടയൊന്നിന് (കോഴി, താറാവ്) അഞ്ചുരൂപ നഷ്ടപരിഹാരം നൽകും. ഉത്തരവുണ്ടാകുന്നതുവരെ ഹാച്ചറികളിൽ മുട്ട വിരിയിക്കാൻ  അനുവാദമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.വിജ്ഞാപനത്തീയതിക്കുശേഷം മുട്ട വിരിയിക്കാൻ വെച്ചിട്ടുണ്ടെങ്കിൽ അവ നശിപ്പിക്കുകയും വേണം അതിനു നഷ്ടപരിഹാരമുണ്ടാകില്ലെന്നുമാണ്. ഇപ്പോൾ പക്ഷികളില്ലാത്ത ഹാച്ചറികൾ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടുകയും വേണം.കേന്ദ്രസർക്കാർ നൽകിയ നിർദേശവും സംസ്ഥാനസമിതിയുടെ കണ്ടെത്തലും കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അതിനാൽ നിലവിൽവന്ന തീയതിമുതൽ പുതുതായി കോഴി, താറാവ് എന്നിവയെ വളർത്തിയാൽ നടപടിയുണ്ടാകും.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user