കൊച്ചി: സംസ്ഥാനം ഓണാഘോഷങ്ങളിലേക്ക് കടന്നതോടെ ഓണം ഷോപ്പിങ്ങിന് വൻ സൗകര്യമൊരുക്കി കൊച്ചി ലുലു മാൾ. ഉത്പന്നങ്ങൾ ലേലം വിളിച്ച് വാങ്ങാനുള്ള അവസരവും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഓണാഘോഷത്തിന്റെ വർണക്കാഴ്ചകളുമായി ലുലു മാൾ ഉത്സവാന്തരീക്ഷത്തിൽ തുടരുകയാണ്. ഓണത്തോടനുബന്ധിച്ച് കലാപരിപാടികളും ലുലുവിൽ ആരംഭിച്ചു.
സെപ്റ്റംബർ 22 വരെ നീണ്ടുനിൽക്കുന്ന ഓണം ആഘോഷങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ സാന്നിധ്യത്തിൽ കോച്ച് മികേൽ സ്റ്റോറെ വിളക്ക് കൊളുത്തി തുടക്കംകുറിച്ചു. ബ്ലാസ്റ്റേഴ്സിലെ മുഴുവൻ താരങ്ങളെയും ലുലു ഇന്ത്യ മീഡിയ ഹെഡ് എൻബി സ്വരാജ്, കൊച്ചി ലുലു മാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ലുലു ഹൈപ്പർമാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ആർ രാജീവ്, മാൾ സെക്യൂരിറ്റി മാനേജർ കെആർ ബിജു എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. കേരള ബ്ലാസ്റ്റേഴ്സ് സിഎംഒ ആന്റണി മനു, കെപി രാഹുൽ, സച്ചിൻ സുരേഷ്, സോം കുമാർ, നോറ ഫെർണാണ്ടസ്, മിലോസ് ഡ്രിൻസിപ്, അലക്സാണ്ടർ കോയ്ഫ്, പ്രീതം കോട്ടാൽ, ഹോർമിപാം, സന്ദീപ് സിങ്, വിബിൻ മോഹൻ മുഹമ്മദ് അസ്ഹർ എന്നിവരും സംബന്ധിച്ചു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക