വയനാട് : മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ സഞ്ചരിച്ച വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശി ജെന്‍സണ്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ ജെന്‍സന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ജെന്‍സണെ വിദഗ്‌ധ ചികിത്സയ്ക്കായി മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങള്‍ നഷ്‌ടമായ ചൂരല്‍മല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെന്‍സണ്‍. ശ്രുതിയടക്കം ഒന്‍പത് പേര്‍ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്.
ദുരന്തത്തിനു ശേഷം ജെന്‍സണാണ് ശ്രുതിക്ക് താങ്ങും തണലുമായി കൂടെനിന്നത്. അതിനിടെയാണ് വീണ്ടുമൊരു ദുരന്തം ശ്രുതിയെ തേടിയെത്തിയത്.
ചൊവ്വാഴ്‌ച വൈകിട്ട് മൂന്നരയോടെ കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപമായിരുന്നു അപകടം. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രുതിയും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടു നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന 'ബട്ടര്‍ ഫ്ലൈ' എന്ന ബസുമാണ് കൂട്ടി യിടിച്ചത്. അപകടത്തെത്തുടര്‍ന്ന് വാനില്‍ കുടുങ്ങിയവരെ കല്‍പ്പറ്റയില്‍ നിന്നെത്തിയ അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വാന്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക