Saturday, 21 September 2024

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളുരുവില്‍ നിര്‍മിക്കും

SHARE

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബംഗളുരുവില്‍ നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് ചെയര്‍-കാര്‍ ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മിക്കുന്നതിനായി ഇന്റഗ്രല്‍ കോച്ച് ഫാക്ടറി(ഐസിഎഫ്) സെപ്റ്റംബര്‍ അഞ്ചിന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 280 കിലോമീറ്ററും പ്രവര്‍ത്തന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററുമാണ്. ട്രെയിനുകള്‍ ബംഗളുരുവിലെ ബിഇഎംഎല്‍ പ്ലാന്റില്‍ നിര്‍മിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

‘‘ബിഇഎംഎല്‍ മാത്രമാണ് രണ്ട് എട്ട്-കാര്‍ ട്രെയിന്‍ സെറ്റ് നിര്‍മ്മിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ടെന്‍ഡര്‍ നടപടികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമെടുക്കും. രണ്ട് ട്രെയിനുകള്‍ക്കുള്ള ചെറിയ ഓര്‍ഡര്‍ ആയതിനാല്‍ മറ്റ് കമ്പനികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. രണ്ടര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,’’ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ യു. സുബ്ബറാവു പറഞ്ഞു.

എന്നാല്‍ കരാറിന്റെ തുകയെത്രയാണെന്നാണ് ബിഇഎംഎല്‍-മേധ സര്‍വോ ഡ്രൈവ്‌സ് വ്യക്തമാക്കിയിട്ടില്ല. നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍സിഎല്‍) വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍വേ ഇടനാഴിയിലാണ് (എംഎഎച്ച്എസ്ആര്‍)ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തുക.’ ട്രെയിനിന്റെ സീറ്റിംഗ് കപ്പാസിറ്റി 174 ആയിരിക്കും. യാത്രക്കാരുടെ ആവശ്യങ്ങള്‍ അനുസരിച്ച് ട്രെയിനിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഭാവിയില്‍ കോച്ചുകളുടെ എണ്ണം 12 മുതല്‍ 16 വരെ വര്‍ധിപ്പിക്കും,’’ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user