Friday, 6 September 2024

തിരിച്ചെത്താതെ പ്രവാസികൾ വിമാനനിരക്ക് ഉയർന്നു നിൽക്കുന്നു.

SHARE

അബുദാബി: യുഎഇയിൽ സ്കൂൾ തുറന്നിട്ടും രണ്ടാഴ്ച കഴിയുന്നു.എന്നിട്ടും വിമാന നിരക്ക് കുറയാത്ത കൊണ്ട് 30 ശതമാനം വിദ്യാർഥികൾ നാട്ടിൽ തന്നെ. ഇതുമൂലം വിദ്യാർഥികൾക്ക് നഷ്ടമാകുന്നത് വിലപ്പെട്ട ക്ലാസുകളാണ്. ഇന്ത്യൻ സ്കൂളുകളിലാണ് ഹാജർ നില കുറവ്. നിയമപ്രകാരം കുട്ടികൾക്ക് എടുക്കാവുന്ന പരമാവധി 25 അവധിയാണ്.പരിധി മറികടക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
സാധാരണ സെപ്റ്റംബർ ആദ്യ ആഴ്ച കഴിഞ്ഞാൽ പിന്നീട് വിമാനനിരക്ക് കുറയുന്നതാണ്. എന്നാൽ ഈ വർഷം ഓണം മുന്നിൽ കണ്ട് നാട്ടിലേക്ക് പോയി തിരിച്ചുവരുന്നവരെ കൂടി ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് കുറക്കാത്തത്.20നു ശേഷമേ വിമാന നിരക്കിൽ കുറവുണ്ടാകൂ എന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്.അപ്പോഴേക്കും ഒരു മാസത്തെ ക്ലാസ് നഷ്ടപ്പെടുമെന്ന വേവലാതിയിലാണ് രക്ഷിതാക്കളും കുട്ടികളും.യുഎഇ നിയമപ്രകാരം 85 ശതമാനം ഹാജർ വേണം. ഇതനുസരിച്ച് ഒരു വർഷം വിദ്യാർഥികൾക്ക് എടുക്കാവുന്ന അവധിഎന്ന് പറയുന്നത് 25 ദിവസമാണ്. എന്നാൽ നാട്ടിൽ കുടുങ്ങിയ പ്രവാസി കുടുംബങ്ങൾ തിരിച്ചെത്തുമ്പോഴേക്കും ഈ പരിധി മറികടക്കുമോ എന്നാണ് ആശങ്ക

നാളെ കൊച്ചിയിൽനിന്ന് ദുബായിലേക്കു വൺവേ ടിക്കറ്റിനു കുറഞ്ഞത് 22,500 രൂപയ്ക്കു മുകളിലാണ് നിരക്ക്. നാലംഗ കുടുംബത്തിനു തിരിച്ചെത്താൻ കുറഞ്ഞത് 90,000 രൂപയെങ്കിലും വേണ്ടിവരും. അബുദാബി, ഷാർജ, റാസൽഖൈമ, അൽഐൻ സെക്ടറുകളിലേക്ക് നിരക്കിൽ നേരിയ ഏറ്റക്കുറച്ചിലുണ്ടാകും






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user