Saturday, 14 September 2024

ഓണത്തിന് കേരളത്തിനായി പൂക്കാലം ഒരുക്കുന്ന തമിഴ്‌നാട്ടിലെ ഗ്രാമം; പല്ലവരായൻപട്ടി ഗ്രാമ കാഴ്‌ചകൾ കാണാം

SHARE


ഇടുക്കി : ഓണക്കാലത്ത് കേരളത്തിനായി പൂക്കാലം ഒരുക്കുന്ന ഒരു ഗ്രാമമുണ്ട് തമിഴ്‌നാട്ടിൽ. പൂക്കൾ മാത്രം കൃഷി ചെയ്യുന്ന തേനി ജില്ലയിലെ പല്ലവരായൻപട്ടിയിലെ ഗ്രാമം അതിമനേഹര കാഴ്‌ചകളാണ് ഒരുക്കുന്നത്. പല്ലവരായൻപട്ടിയുടെ ഗ്രാമ വഴിയുടെ ഇരുവശത്തും നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പൂപാടങ്ങൾ ആണ്. ജമന്തിയും ചെണ്ടു മല്ലിയും മുല്ലയും റോസും അരളിയും വാടാമല്ലിയുമൊക്കെ ഇവിടെ പൂത്തുനിൽക്കുന്നു.
കേരളത്തിനൊപ്പം ആന്ധ്രാപ്രദേശിലേക്കും കർണാടകയിലേക്കും വിദേശത്തേക്കുമെല്ലാം ഇവിടുന്ന് പൂക്കൾ കയറ്റുമതി ചെയ്യാറുണ്ട്. എന്നാലും ഇവിടുത്തെ പൂക്കളുടെ പ്രധാന മാർക്കറ്റ് കേരളത്തിൽ തന്നെയാണ്. ഓണകാലമാണ് പൂക്കളുടെ പ്രധാന വിപണി. പല്ലവരായൻപട്ടിയിലെ അഞ്ഞൂറോളം കർഷകർ 1000 ഏക്കറിൽ അധികം സ്ഥലത്തായാണ് പൂ കൃഷി നടത്തുന്നുത്.
പല്ലവരായൻപട്ടിയിലെ മാർക്കറ്റിൽ ആണ് കർഷകർ പൂക്കൾ വിൽക്കുന്നത്. ഇവിടുന്ന് ആവശ്യക്കാർ ലേലം വിളിച്ച് പൂക്കൾ വാങ്ങും. മുല്ല 900, ജമന്തി 150, വാടാമല്ലി 120, ചെണ്ടുമല്ലിക്ക് 30 എന്നിങ്ങനെയാണ് വില. മറ്റ് സമയങ്ങളിലും കേരളത്തിലേക്ക് ഇവിടെ നിന്നും പൂക്കൾ എത്താറുണ്ടെങ്കിലും ഓണ നാളുകളിൽ ആണ് ഈ ഗ്രാമത്തിന്‍റെ പ്രതീക്ഷകൾ.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user