Thursday, 5 September 2024

പടയപ്പയും ഒറ്റക്കൊമ്പനും വീണ്ടും ഭീതി പടർത്തുന്നു.

SHARE

ബുധനാഴ്ച വൈകിട്ട് കന്നിമല ലോയര്‍ ഡിവിഷനിൽ എത്തിയ കാട്ടാനകള്‍ ഏതാനും മീറ്ററുകള്‍ക്ക് മാത്രം അപ്പുറമായിട്ടാണ് ഇരുവശത്തും നിലയുറപ്പിച്ചത്. ഇരു കൊമ്പന്‍മാരെയും വനം വകുപ്പിൻ്റെ ആര്‍.ആര്‍.ടി സംഘം നിരീക്ഷിച്ചു വരികയാണ്. 



 കാട്ടുകൊമ്പന്‍മാരായ പടയപ്പയും ഒറ്റക്കൊമ്പനും വീണ്ടും ജനവാസ മേഖലകൾക്ക് സമീപം എത്തിയത് തൊഴിലാളികളില്‍ ആശങ്ക പടര്‍ത്തുന്നു.ബുധനാഴ്ച വൈകിട്ട് കന്നിമല ലോയര്‍ ഡിവിഷനിൽ എത്തിയ കാട്ടാനകള്‍  മീറ്ററുകള്‍ക്ക് അപ്പുറമായിട്ടാണ് ഇരുവശത്തും നിലയുറപ്പിച്ചത്. ഇരു കൊമ്പന്‍മാരെയും വനം വകുപ്പിൻ്റെ ആര്‍.ആര്‍.ടി സംഘം നിരീക്ഷിക്കുന്നു.കഴിഞ്ഞ ദിവസങ്ങളിൽ  ജനവാസ മേഖലകളെ വിറപ്പിച്ച കാട്ടുകൊമ്പന്‍മാര്‍ വീണ്ടും എത്തി നിലയുറപ്പിച്ചതോടെയാണ് തൊഴിലാളികള്‍ ആശങ്കയിലായത്,
കഴിഞ്ഞ ദിവസം രാവിലെയാണ് രണ്ടു കൊമ്പന്‍മാരും നയമക്കാട് എസ്റ്റേറ്റില്‍ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനും ശേഷം രണ്ടു വഴിക്ക് നീങ്ങുകയായിരുന്നു  കൊമ്പന്‍മാര്‍, എന്നാൽ  അന്ന്തന്നെ  വൈകിട്ടോടെ ഇരവികുളം നാഷണല്‍ പാര്‍ക്കിലുള്ള ചോല വനത്തിലായിരുന്നു രണ്ടുപേരും നിലയുറപ്പിച്ചിരുന്നത്.ഈ  ഒരാഴ്ചയ്ക്കിടയില്‍ കൊമ്പന്‍മാര്‍ ഏറ്റുമുട്ടുന്നതു ഇത് രണ്ടാം തവണയാണ്. ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍, മുറിവാലന്‍ എന്നീ വിളിപ്പേരുകള്‍ ഉള്ള കൊമ്പന്‍മാര്‍ തമ്മില്‍ ഏതാനും നാളുകള്‍ക്കു മുമ്പ് ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ മുറിവാലന്‍ ഞായറാഴ്ച ചെരിഞ്ഞിരുന്നു


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user