Saturday, 21 September 2024

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം;ദുബായ് ഡിജിറ്റല്‍ അതോറിറ്റി മാര്‍ഗരേഖ

SHARE


കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാനും അപകട സാധ്യതകള്‍ കുറയ്ക്കുന്നതിനുമായി മാതാപിതാക്കള്‍ക്ക് മാര്‍ഗരേഖ പുറത്തിറക്കി ദുബായ് ഡിജിറ്റല്‍ അതോറിറ്റി. ‘ഡിജിറ്റല്‍ സ്‌പേസില്‍ അവരോടൊപ്പം നില്‍ക്കൂ. അവര്‍ സുരക്ഷിതരായിരിക്കും’-  എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം.

‘ഡിജിറ്റല്‍ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുമ്പോള്‍ കുട്ടികള്‍ നേരിടാവുന്ന വെല്ലുവിളികളെപ്പറ്റി മാതാപിതാക്കളെ ബോധവാന്‍മാരാക്കുന്നതിനും മാര്‍ഗരേഖ സഹായിക്കുന്നു. സുരക്ഷ ആരംഭിക്കുന്നത് വീട്ടില്‍ നിന്നാണ്. കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ അതേപ്പറ്റി മാതാപിതാക്കളില്‍ അറിവും വൈദഗ്ധ്യവും എത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. ഡിജിറ്റല്‍ സ്‌പേസില്‍ കുട്ടികള്‍ക്ക് വഴികാട്ടിയാകാന്‍ ഈ മാര്‍ഗരേഖ മാതാപിതാക്കളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്ന് ഡിജിറ്റല്‍ ദുബായിലെ കോര്‍പ്പറേറ്റ് എനേബിള്‍മെന്റ് സെക്ടര്‍ സിഇഒ താരിഖ് അല്‍ ജനാഹി പറഞ്ഞു.

പൗരന്‍മാരുടെ ക്ഷേമത്തിനും സന്തോഷത്തിനും പ്രാധാന്യം നല്‍കുന്ന ഡിജിറ്റല്‍ നഗരം കെട്ടിപ്പടുക്കുക എന്ന ആശയത്തില്‍ അധിഷ്ടിതമായാണ് ഈ പരിഷ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ പ്രത്യേക ആവശ്യങ്ങള്‍ കണക്കിലെടുത്ത് ആഗോളതലത്തിലെ മികച്ച സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഈ മാര്‍ഗരേഖ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഡിജിറ്റല്‍ ദുബായിലെ സ്ട്രാറ്റജി ആന്‍ഡ് പെര്‍ഫോര്‍മന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഹംദ ബിന്‍ ഡെമൈതാന്‍ പറഞ്ഞു.


‘‘ഇന്റര്‍നെറ്റ് ബ്രൗസിംഗ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, ഇലക്ട്രോണിക് ഗെയിമുകള്‍ എന്നിവ ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മാതാപിതാക്കളെ പ്രാപ്തമാക്കുക എന്നതാണ് മാര്‍ഗരേഖ കൊണ്ട് ഉദ്ദേശിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന്റെ ശരിയായ വഴികളെപ്പറ്റി യുവാക്കളെയും സമൂഹത്തെയും പഠിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഡിജിറ്റല്‍ രംഗത്ത് ദുബായ് വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങളെപ്പറ്റി മാതാപിതാക്കളെ ബോധവാന്‍മാരാക്കുകയെന്നത് അത്യാവശ്യമാണ്,’’ അദ്ദേഹം പറഞ്ഞു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user