ഇന്നലെ ഏകദേശം 7 30 ഓടുകൂടി രാമനാട്ടുകരയിലെ മലബാർ പാസ് ഹോട്ടലിൽ ആണ് തീപിടുത്തം ഉണ്ടായത്. മണിക്കൂറുകൾക്കുള്ളിൽ നാട്ടുകാർക്കൊപ്പം KHRA പ്രതിനിധികളും സംഭവസ്ഥലത്ത് എത്തി തീ അണയ്ക്കാൻ നാട്ടുകാർക്കും ഫയർഫോഴ്സിനൊപ്പം ചേർന്നു.
സംസ്ഥാന വൈസ് പ്രസിഡണ്ട് സുഗു, ജില്ലാ പ്രസിഡണ്ട് രൂപേഷ് സെക്രട്ടറി സന്തോഷ് എന്നിവർ സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകി.
സുൽഫി രാമനാട്ടുകരയുടെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് തീ പിടിച്ചത്.
കടക്കുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ അറിവായിട്ടില്ല.