Monday, 16 September 2024

യുകെ സർക്കാർ രാത്രി 9 മണിക്ക് മുൻപുള്ള ജങ്ക് ഫുഡ് പരസ്യങ്ങള്‍ കാണിക്കുന്നത് അടുത്ത വർഷത്തോടെ നിരോധിച്ചേക്കും

SHARE


2025 ഒക്ടോബര്‍ 1 മുതല്‍ രാത്രി 9 മണിക്ക് മുന്‍പ് ജങ്ക് ഫുഡ് പരസ്യങ്ങള്‍ ടെലിവിഷനില്‍ കാണിക്കുന്നത് നിരോധിക്കാനുള്ള നടപടി പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍.കുട്ടികൾക്കിടയിലെ അമിതവണ്ണത്തെ നേരിടുന്നതിനാണ് ഇത്തരത്തിലൊരു നടപടിക്ക് സർക്കാർ ഒരുങ്ങുന്നത്. കൂടാതെ, കൊഴുപ്പും ഉപ്പും പഞ്ചസാരയും കൂടുതലുള്ള ഉൽപ്പന്നങ്ങളുടെ ഓൺലൈൻ പരസ്യങ്ങൾ പൂർണമായും നിരോധിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രി ആൻഡ്രൂ ഗ്വിൻ വ്യാഴാഴ്ച കോമൺസിൽ വ്യക്തമാക്കി.

സർക്കാർ ഈ പ്രതിസന്ധി എത്രയും പെട്ടെന്ന് നേരിടാനാണ് ആഗ്രഹിക്കുന്നതെന്നും കാലതാമസം ഉണ്ടാവുകയില്ലെന്നും മന്ത്രി വ്യക്തമാക്കി.ഈ വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ഈ തീരുമാനം നടപ്പിലാക്കുമെന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user