Friday, 20 September 2024

പത്തനംതിട്ടയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; 9 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

SHARE


പത്തനംതിട്ട: അടൂരിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. 9 പേർക്ക് പരിക്ക്. കൊല്ലം അഞ്ചൽ സ്വദേശികളായ പിക്കപ്പ് വാൻ ഡ്രൈവർ വിജയൻ, കൂടെയുണ്ടായിരുന്ന അജയൻ, ബസ് യാത്രക്കാരായ തൃശൂർ സ്വദേശി ഇവഞ്ചിക (22), കല്ലറ സ്വദേശി പ്രീതി (35) മകൾ ഭദ്ര (13), കേശവദാസപുരം സ്വദേശി കനി (56), പുതുശ്ശേരി സ്വദേശി തോമസ് (61), മാവേലിക്കര സ്വദേശി ശിവാനി (8), ഒറീസ സ്വദേശിനി പൂനം (18) എന്നിവർക്കുമാണ് പരിക്കേറ്റത്.
പിക്കപ്പിലെ ഡ്രൈവറുടെയും സഹായിയുടെയും പരിക്ക് ഗുരുതരം. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (സെപ്‌റ്റംബർ 19) ഉച്ചയ്ക്കാണ് സംഭവം. കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസും കൊട്ടാരക്കര ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക്‌ ഫർണിച്ചർ കയറ്റിവന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user