Saturday, 7 September 2024

സൂപ്പർ ലീഗ് കേരള ഫുട്ബോളിന് ഇന്നു കിക്കോഫ്,രാത്രി 8.00ന് ഫോഴ്സ കൊച്ചി X മലപ്പുറം എഫ്സിയെ നേരിടും

SHARE

കൊച്ചി ∙ കേരളത്തിലെ ആദ്യത്തെ പ്രഫഷനൽ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഇന്നുമുതൽ‌. ആദ്യ പോരാട്ടം മലപ്പുറം എഫ്സിയും ഫോഴ്സ കൊച്ചി എഫ്സിയും തമ്മിൽ ഏറ്റുമുട്ടും . കിക്കോഫ് ഇന്നു രാത്രി 8ന് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. ഫൈനലും കൊച്ചിയിൽത്തന്നെ; നവംബർ ‌10ന്. 6 ടീമുകൾ, 4 സ്റ്റേഡിയങ്ങൾ. 33 മത്സരങ്ങൾ. വിദേശ, ഇന്ത്യൻ താരങ്ങളുടെ നിര. നിക്ഷേപകരായി ചലച്ചിത്ര, വ്യവസായ, കായിക മേഖലകളിൽ നിന്നുള്ള പ്രമുഖർ.സംസ്ഥാനത്തെ 6 നഗരങ്ങളിലെ ടീമുകൾ തമ്മിലുള്ള മത്സരം ഫുട്ബോൾ പ്രേമികളെ സ്റ്റേഡിയങ്ങളിൽ എത്തിക്കുമെന്നാണു പ്രതീക്ഷ. സ്റ്റാർ സ്പോർട്സ് ഫസ്റ്റിലും ഹോട്സ്റ്റാറിലും തൽസമയം കാണാം.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user