Friday, 6 September 2024

ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം; സ്ഥാപനത്തിന് 7 ലക്ഷം രൂപ പിഴ, നടപടി ആദിവാസികളുടെ പരാതിയില്‍

SHARE


ഇടുക്കി: ജില്ലയിലെ ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്‌ത സ്ഥാപനത്തിന് പിഴ ചുമത്തി. 'കേരശക്തി' വെളിച്ചെണ്ണ വിതരണം ചെയ്‌ത ഷിജാസ് എന്ന സ്ഥാപന ഉടമ ഏഴ് ലക്ഷം രൂപ പിഴ ഒടുക്കണമെന്ന് ജില്ല കലക്‌ടർ ഉത്തരവിട്ടു. ആദിവാസി ഊരുകളിലേക്കുള്ള ഭക്ഷ്യ കിറ്റിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്.
ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉപയോഗിച്ച ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിതരണം ചെയ്‌ത എണ്ണ കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. തുടർന്നാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ ഒടുക്കാനാണ് നിർദേശം.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user