Thursday, 12 September 2024

പൊലീസിനെ വെട്ടിക്കാന്‍ ജീപ്പിൽ പ്രത്യേക അറകള്‍; 53 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

SHARE


കോഴിക്കോട്: കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട. ജീപ്പിൽ കടത്തുകയായിരുന്ന 53 കിലോ കഞ്ചാവുമായി ഒരാൾ കൊടുവള്ളി പൊലീസിന്‍റെ പിടിയിലായി. കണ്ണൂർ മട്ടന്നൂർ സ്വദേശി അഷ്റഫ് ആണ് പിടിയിലായത്. താമരശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ആണ് ഇയാളെ പിടികൂടിയത്.


രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് (സെപ്റ്റംബർ 12) പുലർച്ചെ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാള്‍ വന്ന ബൊലേറോ ജീപ്പിൽ പ്രത്യേകമായി തയ്യാറാക്കിയ അറകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കസ്‌റ്റഡിയിലെടുത്ത പ്രതിയെ കൊടുവള്ളി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്‌തു. ഇയാളില്‍ നിന്നും സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചതായാണ് വിവരം.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user