Thursday, 26 September 2024

'ജീവിത് പുത്രിക' ഉത്സവ ചടങ്ങിനിടെ 43 പേർ മുങ്ങിമരിച്ചു...മരിച്ചവരിൽ 37 കുട്ടികൾ..

SHARE

പട്ന: ബിഹാറില്‍ ഉത്സവാഘോഷ ചടങ്ങിനിടെ 43 പേർ മുങ്ങി മരിച്ചതായി
റിപ്പോര്‍ട്ട്‌, 37 കൂട്ടികളും മരിച്ചവരില്‍ ഉൾപ്പെടുന്നു. മൂന്നുപേരെ
കാണാതായെന്നും ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

'ജീവിത്‌ പുത്രിക' ഉത്സവച്ചടങ്ങിന്റെ ഭാഗമായി പുഴയില്‍
സ്‌നാനത്തിനിറങ്ങിയവരാണ്‌ മുങ്ങിമരിച്ചതെന്ന്‌ സര്‍ക്കാര്‍ വ്യാഴാഴ്ച
പുറത്തിറക്കിയ ഒദ്യോഗിക വാര്‍ത്താ കുറിപ്പിൽ പറയുന്നു. കൂട്ടികളുടെ
ഐശ്വര്യത്തിന്‌ വേണ്ടി സ്ത്രീകള്‍ വ്രതമനുഷ്ടിക്കുന്നതാണ്‌ ചടങ്ങ്‌.

ബുധനാഴ്ച നടന്ന ആഘോഷത്തില്‍ സംസ്ഥാനത്തെ 15-ഓളം ജില്ലകളില്‍
വിവിധയിടങ്ങളിലായി നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തിരുന്നു. വിവിധ
ജില്ലകളിലുണ്ടായ അപകടങ്ങളിലാണ്‌ 43 മരണങ്ങളെന്നാണ്‌ റിപ്പോര്‍ട്ട്‌.
പട്‌നയിലെ ഒഴറംഗാബാദില്‍ നടന്ന ചടങ്ങിൽ മാത്രം എട്ട്‌ പെണ്‍കുട്ടികളടക്കം
ഒമ്പത്‌ പേരാണ്‌ മുങ്ങിമരിച്ചത്‌. മൂന്നുപേരെ കാണാതായി

അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന്‌ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍
നാല്‌ ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.






 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user