കോഴിക്കോട്: ഉത്തരേന്ത്യൻ സ്വദേശിയായ ഡോക്ടറുടെ പക്കൽ നിന്നും 4.08 കോടി രൂപയാണ് തട്ടിയെടുതത്ത്. രാജസ്ഥാൻ സ്വദേശിയായ ഡോക്ടർ 20 വർഷം മുമ്പാണ് കോഴിക്കോടെത്തി സ്ഥിര താമസമാക്കിയത്.സമുദായത്തിന്റെ ഉന്നമനത്തിന് സഹായം നൽകണമെന്നാവശ്യപ്പെട്ടാണ് രാജസ്ഥാൻ സ്വദേശി എന്ന് പറഞ്ഞു പരിചയപ്പെടുത്തിയ ആൾ ഡോക്ടറെ ആദ്യം സമീപിച്ചത്. സേവന പ്രവർത്തനങ്ങൾ ചെയ്യാറുള്ള ഡോക്ടർ സഹായം നൽകി. തുടർന്ന് പല കാരണങ്ങൾ പറഞ്ഞ് വീണ്ടും തുക വാങ്ങിയിരുന്നു . ഈ വർഷം ജനുവരി 31 മുതൽ ഓഗസറ്റ് 23 വരെയുള്ള ദിവസങ്ങളിൽ 4,08,80,457 രൂപയാണ് വാങ്ങിയിരിക്കുന്നത്.
ഇതിനിടെ ഡോക്ടർ രാജസ്ഥാനിൽ കേസിൽപ്പെട്ടിട്ടുണ്ടെന്നും ഒഴിവാക്കാൻ പൊലീസിന് കൈക്കൂലി നൽകാനെന്നും പറഞ്ഞ് വീണ്ടും പണം ചോദിക്കുകയും പണം നൽകാനില്ലാതെ വന്നതോടെ സ്വർണം പണയം വയ്ക്കാൻ മകന്റെ സഹായം തേടിയപ്പോൾ മകൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരം പുറത്തറിഞ്ഞത്. തുടർന്ന് ഓഗസ്റ്റ് 31ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.കോഴിക്കോട് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക