Wednesday, 18 September 2024

ആര്‍ഭാടമില്ലാതെ നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28ന്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

SHARE

കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി.നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്താന്‍ അന്തിമതീരുമാനം. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്.. മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണു തീരുമാനം. വളളംകളി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ഭാടങ്ങളില്ലാതെയാകും ഇത്തവണത്തെ വള്ളംകളി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയും പിന്നീട് അനിശ്ചിതമായി നീണ്ടുപോകുകയും ചെയ്തതിന് പിന്നാലെ വള്ളം കളി ക്ലബ്ബുകളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.


വള്ളംകളിക്കായി നടത്തിയ തയാറെടുപ്പുകളും ഇതുവരെ ചെലവാക്കിയ തുകയും ടൂറിസം രംഗത്ത് ഉണ്ടാകാവുന്ന പ്രതിസന്ധിയുമൊക്കെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ വള്ളംകളി നടത്തുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെ ബേപ്പൂര്‍ ഫെസ്റ്റിന് 2.45 കോടി രൂപ അനുവദിച്ചതോടെ നെഹ്‌റു ട്രോഫി മാറ്റിവച്ചത് വലിയ വിവാദമായി മാറുകയായിരുന്നു.സോഷ്യല്‍ മീഡിയയിലടക്കം വലിയ വിവാദമായി സര്‍ക്കാര്‍ നടപടി മാറി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായുള്ള ലക്ഷക്കണക്കിന് വള്ളംകളി ആരാധകരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ വിവാദം തണുപ്പിക്കാന്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വള്ളംകളി നടത്തിപ്പിന് അനുകൂലമായി രംഗത്ത് എത്തിയിരുന്നു. വിവാദം അടങ്ങാതെ വന്നതോടെ കുട്ടനാട്ടുകാരടക്കം വൈകാരികമായി കാണുന്ന ആഘോഷമാണ് വള്ളം കളിയെന്നും ഇത്തവണ മത്സരം മുടങ്ങില്ലെന്നും പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. വള്ളം കളി നടത്താന്‍ സംഘാടകര്‍ തയാറായാല്‍ ടൂറിസം വകുപ്പ് ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രഖ്യാപിച്ചിരുന്നു. വള്ളംകളി മാറ്റിവയ്ക്കലിന് എതിരെ പ്രതിപക്ഷം പരസ്യപ്രക്ഷോഭത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user