Wednesday, 4 September 2024

സെപ്റ്റംബർ 28ന് നെഹ്റു ട്രോഫി വള്ളംകളി

SHARE

സെപ്റ്റംബർ 28 ശനിയാഴ്ച പുന്നമടക്കായലില്‍  നെഹ്‌റു ട്രോഫി വള്ളംകളി,ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ.


ആലപ്പുഴ: സെപ്റ്റംബർ 28 ശനിയാഴ്ച പുന്നമടക്കായലില്‍ 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി നടക്കും.ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മുഖ്യമന്ത്രി ഈ മാസം 28ന് ജലമേള നടത്താൻ അനുമതി നല്‍കിയെന്നാണ്  മന്ത്രി പി പ്രസാദ് യോഗത്തില്‍ അറിയിച്ചത്.വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വള്ളംകളി മാത്രമായിട്ടായിരിക്കും നടത്തുക.


            വള്ളംകളി സംരക്ഷണ സമിതി ഇന്നലെ കളക്ടർക്ക് വള്ളംകളി ഈ മാസം 28ന് നടത്തണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു.തുടര്‍ന്ന് ഇന്ന് വൈകിട്ടാണ്  യോഗം ചേര്‍ന്ന് വള്ളം കളി നടത്താൻ തീരുമാനിച്ചത്.ഈ മാസം 28ന് വള്ളംകളി നടത്തുന്നതിനൊപ്പം സിബിഎൽ (ചാമ്പ്യൻസ് ബോട്ട് ലീഗ്) നടത്തുന്നതിനും ഗ്രാൻഡ് തുക വർധിപ്പിക്കുന്നത്തിനുമായ ആവശ്യങ്ങൾ സംരക്ഷണ സമിതി മുന്നോട്ട് വെച്ചിരുന്നു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user