തിരുവനന്തപുരം : രണ്ടു ദിവസമായി നഗരത്തിൽ ശുദ്ധജല ക്ഷാമം രൂക്ഷം. അറ്റകുറ്റപ്പണിക്കായി അരുവിക്കരയിലെ ഒരു പ്ലാന്റ് താൽക്കാലികമായി പൂട്ടിയതും തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിനായി പമ്പിങ് നിർത്തിയതുമാണ് കാരണം. ജലവിതരണ തടസ്സം സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് ജല അതോറിറ്റി നൽകിയില്ല.
ജലക്ഷാമം നേരിടുന്നതിൽ കോർപറേഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരാജയപ്പെടുകയും ചെയ്തതോടെ കുടിക്കാൻ പോലും വെള്ളം കിട്ടാതെ വലയുകയാണ് ജനം. അരുവിക്കര പ്ലാന്റ് പമ്പിങ് പുനരാരംഭിച്ചെങ്കിലും പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്ന ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. ജലക്ഷാമം രണ്ടു ദിവസം കൂടി തുടരാനാണ് സാധ്യത. റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം, ഐരാണിമുട്ടം ഭാഗങ്ങളിലേക്ക് പോകുന്ന ട്രാൻസ്മിഷൻ പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിന് കിള്ളിപ്പാലം– ജഗതി റോഡിലെ സിഐടി റോഡ്, കുഞ്ചാലുംമൂട് എന്നിവിടങ്ങളിലാണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. പ്രവൃത്തി പൂർത്തിയാക്കി ഇന്നലെയോടെ പമ്പിങ് പുനരാരംഭിക്കുമെന്നായിരുന്നു അറിയിപ്പ് എങ്കിലും ജല അതോറിറ്റിക്ക് വാക്കു പാലിക്കാൻ കഴിഞ്ഞില്ല.4 പ്ലാന്റുകളാണ് അരുവിക്കരയിൽ ഉള്ളത്. ഇതിലൊന്ന് ഷട്ട് ഡൗൺ ചെയ്യുമ്പോൾ കാര്യമായ പ്രശ്നം ഉണ്ടാകാറില്ലെങ്കിലും റെയിൽവേക്കു വേണ്ടിയുള്ള ജോലിയും സ്മാർട് റോഡുകളിലെ നിർമാണങ്ങളും കൂടിയായപ്പോൾ നഗരത്തിൽ ജലവിതരണം പൂർണമായും മുടങ്ങി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക