ഓണക്കാലത്തെ മദ്യവിൽപനയിൽ ഇക്കുറി ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെക്കാൾ 14 കോടി രൂപയുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബാറുകളുടെ എണ്ണം കൂടിയിട്ടും മദ്യവില്‍പന കുറഞ്ഞുവെന്നാണ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
ഉത്രാടദിനം വരെ ഒൻപതു ദിവസം 701 കോടി രൂപയുടെ മദ്യ വില്‍പന ഇത്തവണ നടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ കഴിഞ്ഞ തവണ ഈ സമയം ഇത് 715 കോടി രൂപയായിരുന്നു. അതേസമം ഉത്രാടം ദിനത്തില്‍ മാത്രമാണ് മദ്യവില്‍പന കൂടിയിരിക്കുന്നത്. നാല് കോടി രൂപയുടെ വര്‍ധനയാണ് ഇക്കുറി രേഖപ്പെടുത്തിയത്. 124 കോടി രൂപയുടെ മദ്യ വില്‍പനയാണ് ഉത്രാടം ദിനത്തിൽ മാത്രം നടന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക