ബോക്‌സോഫീസില്‍ പുതുചരിത്രമെഴുതി ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാൽ സംവിധാനം ചെയ്ത എ.ആര്‍.എം. ആഗോള തലത്തിൽ ചിത്രം 100 കോടി കളക്ഷന്‍ സ്വന്തമാക്കി. സോഷ്യൽ മീഡിയയിലൂടെ ടൊവിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടൊവിനോയുടെ ആദ്യ സോളോ 100 കോടി കളക്ഷന്‍ ചിത്രമാണ് എ.ആര്‍.എം. നവാഗതനായ സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. 2024-ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളിൽ അഞ്ചാമത്തെ 100 കോടി കളക്ഷൻ ചിത്രമായും എ.ആര്‍.എം മാറി. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം, ആവേശം എന്നിവയാണ് ഈ വര്‍ഷം 100 കോടി ക്ലബിലെത്തിയ മലയാള ചിത്രങ്ങള്‍. കഴിഞ്ഞവര്‍ഷം ടൊവിനോ മുഖ്യകഥാപാത്രങ്ങളിലൊന്നായി എത്തിയ 2018 എന്ന ചിത്രം നൂറുകോടിയിലേറെ കളക്ഷൻ നേടിയിരുന്നു. 17 ദിവസങ്ങള്‍കൊണ്ടാണ് ചിത്രം ലോകവ്യാപകമായി 100 കോടി കളക്ഷൻ സ്വന്തമാക്കിയത്. റിലീസ് ചെയ്തതിനിപ്പുറവും ചിത്രം ബുക്ക് മൈ ഷോയിൽ ട്രെന്‍ഡിങ്ങിലാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക