Tuesday, 13 August 2024

വയനാട് ദുരന്തം - കേരളം അടുത്ത ഒരു വലിയ ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വരും KHRA

SHARE

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് സംസ്ഥാനത്തെ ടൂറിസം മേഖല പ്രത്യേകിച്ച് വയനാട്ടിലെ ടൂറിസവും, വ്യാപാര മേഖലയും വലിയ പ്രതിസന്ധി നേരിടുകയാണെന്ന് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ. വയനാട്ടിൽ പ്രധാനമായും വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് ഹോട്ടൽ അടക്കമുള്ള വ്യാപാര മേഖല മുന്നോട്ടുപോകുന്നത്.

 നിലവിൽ വയനാട്ടിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും സഞ്ചാരികൾ എത്തുന്നില്ല. 


ഉരുൾപൊട്ടൽ മേഖല ഒഴിവാക്കിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസം പ്രഹത്സാഹിപ്പിക്കുവാനുള്ള  അടിയന്തര നടപടികൾ ടൂറിസം വകുപ്പ് കൈക്കൊള്ളണമെന്ന് കെ എച്ച് ആർ എ ആവശ്യപ്പെട്ടു.

 മഴക്കാലം ആകുമ്പോൾ കേരളത്തിലെ മഴയും കാലാവസ്ഥയും ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികൾ എത്തിയിരുന്നു. മൺസൂൺ ടൂറിസത്തെ ടൂറിസം വകുപ്പും പ്രോത്സാഹിപ്പിച്ചിരുന്നു.

 ഈ മേഖലയുമായി ബന്ധപ്പെട്ട നിരവധി റിസോർട്ടുകളും ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ട്. അവിടെ ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്നുമുണ്ട്. പ്രകൃതി ദുരന്തത്തിന് ശേഷം വിനോദസഞ്ചാരികൾ കേരളത്തിലേക്ക് വരുവാൻ മടിക്കുന്നു.

വിനോദസഞ്ചാരികൾ ഇല്ലാതായതോടെ അവരുടെയെല്ലാം ജീവിതമാർഗം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.  സംസ്ഥാനത്തെ ടൂറിസം സീസൺ ആരംഭിക്കുമ്പോൾ വയനാട് അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ എത്തിയില്ലെങ്കിൽ.... 
നാം മറ്റൊരു ദുരന്തം കൂടി അഭിമുഖീകരിക്കേണ്ടത് ആയി വരും.

 ആയതിനാൽ അടിയന്തരമായി ടൂറിസം വകുപ്പ് സഞ്ചാരികൾക്കിടയിലുള്ള ഭീതി ഒഴിവാക്കി വീണ്ടും കേരളം സഞ്ചാരികളുടെ പ്രിയ ഇടമാക്കി മാറ്റുന്നതിനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാളും ആവശ്യപ്പെട്ടു.



 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user