വയനാടിൻ്റെ
കണ്ണുനീരിലേക്ക് KHRA യുടെ കനിവിൻ്റെ
കൈത്താങ്ങ്
പങ്കാളികളാവുക...
____________________
സുഹൃത്തുക്കളെ,
വയനാട്ടിലെ മേപ്പാടിക്കടുത്ത് ചൂരൽമലയിലും സമീപ പ്രദേശങ്ങളിലും ഉരുൾപൊട്ടലിനെ തുടർന്ന് നൂറുകണക്കിനാളുകൾ മരണപ്പെട്ട ദുരന്ത സാഹചര്യത്തെകുറിച്ചും കേരളം കണ്ട എക്കാലത്തേയം വലിയ പ്രകൃതി ദുരന്തത്തിൻ്റെ ഭീകര അവസ്ഥയെ കുറിച്ചും വീണ്ടും - വീണ്ടും പ്രതിപാദിക്കേണ്ടതില്ലല്ലോ!!!.….
മഹാദുരന്തത്തിൽ നാട് പകച്ച് നിന്നപ്പോൾ ലഭിച്ച പരിമിതമായ സമയം പോലും നഷ്ടപ്പെടുത്താതെ 4 ദിവസമായി ദുരന്ത മേഖലയിൽ സേവനം ചെയ്യുന്ന സന്നദ്ധ സേവകർക്കും, ദുരിതാശ്വാസ ക്യാമ്പുകളിലും പരിമിതമായ സാഹചര്യങ്ങൾക്കുമിടയിൽ നിന്നു കൊണ്ട് ഏറ്റവും മികച്ച രീതിയിൽ KHRA വയനാട് ജില്ല കമ്മറ്റി പ്രതിദിനം ഏകദേശം 10,000 മേൽ ആളുകൾക്ക് ഭക്ഷണം നൽക്കുന്നുണ്ട് .
സംസ്ഥാന സർക്കാർ അഭ്യർത്ഥന പ്രകാരം (31/7/24) ന് ചേർന്ന KHRA യുടെ അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗ തീരുമാന പ്രകാരം വയനാട് ൻ്റെ അടുത്ത ജില്ലകളുടെ സഹകരണത്തോടെ,സംവിധാനങ്ങളോടെ, സന്നാഹങ്ങളോടെ..
സംസ്ഥാന കമ്മറ്റിയുടെ മേൽനോട്ടത്തിൽ
വയനാട്ടിലെ മേപ്പാടിയിൽ ദുരന്ത പ്രദേശത്തിൻ്റ 4 കി.മീറ്ററിനടുത്ത് KHRA സമൂഹ അടുക്കള ഒന്നാം തീയതി മുതൽ (1/8/24) ആരംഭിച്ച വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.
FSSAI, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലും, നിർദ്ദേശപ്രകാരവുമാണ് ഭക്ഷണം തയ്യാറാക്കുന്നത്.
ദുരിതാശ്വാസ കാമ്പുകളിലേക്കും, സന്നദ്ധ പ്രവർത്തകർക്കുമായി ഏകദേശം 10,000 ആളുകൾക്കുള്ള മൂന്ന് നേരത്തെ ഭക്ഷണപ്പൊതികൾ ഒരു ദിവസം നൽകേണ്ടതുണ്ട്.
നിലവിലെ സാഹചര്യത്തിൽ എത്ര ദിവസം ഭക്ഷണം നൽകണം എന്നതു പോലും ഇപ്പോൾ പറയാൻ കഴിയില്ല...
എത്ര ദിവസമായാലും ഭക്ഷണം നൽകാൻ KHRA തയ്യാറാണ് എന്നത് വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടുമുണ്ട്.
എല്ലാ ജില്ലകളിൽ നിന്നും പ്രത്യേകിച്ച് വടക്കൻ മേഖലയിലെ ജില്ലകൾ വയനാട്ടിലേക്കുള്ള സേവന സന്നദ്ധരായ പ്രവർത്തകരാലുള്ള സ്ക്വാഡ്കളെ തയ്യാറാക്കി നിറുത്തുവാൻ സംസ്ഥാന കമ്മറ്റി ജില്ല കമ്മറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാന കമ്മറ്റി നിർദ്ദേശപ്രകാരം ഇന്നലെ തന്നെ സംസ്ഥാന-ജില്ല ഭാരവാഹികളടക്കുള്ള കോഴിക്കോട് ജില്ലയിൽ നിന്നുമുള്ള സ്ക്വാഡ് അവിടെ കുതിച്ചെത്തിയിട്ടുണ്ട്.
നിലവിൽ അവിടെ നിയന്തണവും നിലനിൽക്കുന്നുണ്ട്.
ഏതു ദുർഘട സാഹചര്യത്തിലും
ഈ നാട്ടിലെ ഏതൊരു ദുരന്തത്തിലും നാടിനൊപ്പം കരുതലായി നിൽക്കുന്ന ചരിത്രമാണ് കേരളത്തിലെ
അന്നദാതാക്കളുടെ ഏക സംഘടനയായ KHRAക്കുള്ളത്.
കലി തുള്ളിയ പ്രകൃതിക്ക് മുന്നിൽ നിസ്സഹായരായ കുറെ മനുഷ്യർ...
ഉറ്റവരും ,
ഉടയവരും നഷ്ടപ്പെട്ടവർ,
തലചായ്ക്കാൻ ഒരിടം ഇല്ലാത്തവർ...
നഷ്ടപ്പെട്ടവർ.....
വയനാട്ടിൽ കിടന്നുറങ്ങിയവരുടെ മൃതദേഹം കണ്ടെടുത്തത് 40 കിലോമീറ്റർ അകലെ മലപ്പുറം ജില്ലയിലൂടെ ഒഴുക്കുന്ന ചാലിയാറിൽ നിന്ന് !!!
സുനാമി ,
ഓഖി,
2018 ലെ പ്രളയം ,
2019 ലെ പ്രളയം,
കൂട്ടിക്കൽ ,
കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തങ്ങൾ.....
ഇപ്പോൾ
മേപ്പാടിക്കടുത്ത്
ചൂരൽ മലയും.
പ്രകൃതി യുടെ ഓരോരോ പരീക്ഷണങ്ങളും നമുക്ക് പാഠമാകട്ടെ .......
നമുക്ക് മറികടക്കാൻ കഴിയട്ടെ....
ഉറ്റവരും , ഉടയവരും നഷ്ടപ്പെട്ടവർക്ക് സാന്ത്വനമായി ....... രക്ഷാപ്രവർത്തനം നടത്തുന്ന സൈനികർക്കും, സന്നദ്ധ പ്രവർത്തകർക്കുമൊപ്പം താങ്ങായി ഭക്ഷണ വിതരണത്തിലൂടെ നമുക്കും അണിചേരാം ......
ചേർത്തു നിർത്താം.
നമ്മുടെ ഓരോ അംഗങ്ങളും കഴിയുന്നത്ര -
തുക എത്ര ചെറുതായാലും ..... വലുതായാലും ...
KHRA സംസ്ഥാന കമ്മിറ്റിയുടെ മേൽനോട്ടത്തിൽ സംസ്ഥാന- ജില്ലാ - യൂനിറ്റ് ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ നടത്തുന്ന ഭക്ഷണ വിതരണത്തിന് സഹായിക്കാൻ , സഹകരിക്കാൻ ,
കൈത്താങ്ങാവാൻ
സംസ്ഥാന കമ്മറ്റി ബാങ്ക് അക്കൗണ്ടിലേക്ക് കഴിയുന്നത്ര തുക
അയച്ച് കൊണ്ട് (അയച്ചതിൻ്റെ സ്ക്രീൻ ഷോട്ട് ,പേര്, ഞങ്ങളുടെ വാട്സ്ആപ്പ് നം.ലേക്ക് അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു) പങ്കാളികളാവണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു.🙏
വാട്സപ്പ് നമ്പർ -9895854685
എല്ലാ KHRA യുടെ ഔദ്യോഗിക ചാനൽ ആയ KH ന്യൂസിന്റെ മാന്യ പ്രേക്ഷകരും, KHRA അസോസിയേഷൻ മെമ്പർമാരും, KHRA യുടെ പദ്ധതികളായ KHRA STRIVE, TOST, KHRA സുരക്ഷ പദ്ധതി എന്നീ പദ്ധതികളുടെ അംഗങ്ങളും സഹകരിക്കണമെന്ന് ആത്മാർത്ഥമായി വിനീതമായി അഭ്യർത്ഥിക്കുന്നു.......🙏
______________________
*ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ*
*_______________________*
*BANK: FEDERAL BANK*
*BRANCH:MG ROAD,* *KOCHI*
*NAME:KERALA HOTEL* *AND RESTAURANT* *ASSOCIATION*
*A/C:13750 1001 76473*
*IFSC COD:FDRL 000 1238*
____________________
തുകയുടെ വലുപ്പത്തിൽ അല്ല അത് കൊടുക്കാനുള്ള ഒരു മനസ്സ് ഉണ്ടായാൽ അതാണ് ഏറ്റവും വലിയ പുണ്യം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
തുക അയച്ചവർ ഈ വാട്സ്ആപ്പ് നമ്പറിൽ പേരും സ്ക്രീൻ ഷോട്ടും അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു 9895854685
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക