Saturday, 3 August 2024

പാരീസ് ഒളിമ്പിക്സിൽ ചൈന മുന്നിൽ; ഇന്ത്യക്ക് സ്ഥാനം 47; മനു ഭാക്കറിനു വെങ്കലം നഷ്ട്ടപ്പെട്ടു

SHARE


പാരിസ്: പാരീസ് ഒളിമ്പിക്‌സിൽ ചൈനയുടെ മുന്നേറ്റം തുടരുന്നു.13 സ്വർണ്ണവും;9 വെള്ളിയും ;9 വെങ്കലവുമാണ് അവരുടെ നേട്ടം;രണ്ടാമതുള്ള ഫ്രാൻസിന് 11 സ്വർണ്ണവും;13 വെള്ളിയും ;13 വെങ്കലവുമാണ് ഉള്ളത്.മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് 11 സ്വർണ്ണവും ;6 വെള്ളിയും ;5 വെങ്കലവുമാണുള്ളത്.നാലാം സ്ഥാനത്തുള്ള ബ്രിട്ടന് 10 സ്വർണ്ണവും ;10 വെള്ളിയും ;9 വെങ്കലവുമാണുള്ളത്.അഞ്ചാം സ്ഥാനത്തുള്ള അമേരിക്കക്കു ആകെ മെഡലുകളുടെ എന്നതിൽ മുന്നിലാണെങ്കിലും (44)സ്വർണ്ണം 9 ;18 വെള്ളിയും ;17 വെങ്കലവുമാണുള്ളത്.ഇന്ത്യ മൂന്ന് വെങ്കലവുമായി 47 -)0 സ്ഥാനത്താണുള്ളത്.ഇന്ത്യയ്ക്ക് മുന്നിൽ ഒരു വെള്ളി മെഡലുള്ള ടുണീഷ്യ ആണുള്ളത്.46 -)0 സ്ഥാനത്താണ് അവരുള്ളത്.
പാരിസ് ഒളിംപിക്സ് ഷൂട്ടിം​ഗിൽ ഇന്ത്യയുടെ മനു ഭാക്കറിന് തോൽവി. അവസാന നിമിഷം വരെ മെഡൽ പ്രതീക്ഷ ഉണർത്തിയ ശേഷമായിരുന്നു ഇന്ത്യൻ വനിത താരം നാലാം സ്ഥാനത്തെത്തിയത്. മനുവിന്റെ പാരിസിലെ അവസാന മത്സരമായിരുന്നു ഇത്. മുമ്പ് ഷൂട്ടിം​ഗ് 10 മീറ്റർ എയർ പിസ്റ്റൽസിൽ വനിത വിഭാ​ഗത്തിലും മിക്സഡ് ഇനത്തിലും മനു വെങ്കല മെഡൽ നേടിയിരുന്നു.
​ഇന്നത്തെ മത്സരത്തിൽ ആദ്യ സീരിസിൽ രണ്ട് പോയിന്റ് മാത്രം നേടിയ മനു ആറാം സ്ഥാനത്തായിരുന്നു. എന്നാൽ ശക്തമായി പോരാടിയ താരം മൂന്ന് സീരിസ് പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു. നാലാം സീരിസിൽ ആറാം സ്ഥാനത്തേയ്ക്ക് വീണു. എങ്കിലും വീണ്ടും ശക്തമായി തിരിച്ചുവന്ന മനു ഏഴാം സീരിസ് ഷൂട്ടിം​ഗ് കഴിയും വരെ രണ്ടാം സ്ഥാനത്ത് തന്നെ തുടർന്നു.
വെങ്കല മെഡൽ ജേതാവിനെ നിശ്ചയിക്കുന്ന എട്ടാം സീരിസിൽ മനുവിന് വിജയിക്കാൻ കഴിഞ്ഞില്ല. ഹം​ഗറിയുടെ വെറോണിക മേജറോടാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്. പാരിസ് ഒളിംപിക്സിൽ ഇതുവരെ മൂന്ന് വെങ്കല മെഡലുകളാണ് ഇന്ത്യൻ സംഘത്തിന്റെ നേട്ടം. മെഡൽ ടേബിളിൽ ഇന്ത്യയുടെ സ്ഥാനം 47-ാമതാണ്.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user