കോഴിക്കോട്: മയക്കുമരുന്ന് ലഹരിയിൽ പൊലീസുകാരെ മർദിച്ച് യുവതി. മുണ്ടോത്ത് നിന്നും സ്വകാര്യ ബസിൽ കയറി താമരശ്ശേരിയിൽ എത്തിയ യുവതിയാണ് ആക്രമണം നടത്തിയത്. ബസിൽ വച്ച് പരാക്രമം നടത്തിയ ഇവർ ബസിൽ നിന്നും ഇറങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാരെയാണ് യുവതി മർദിച്ചത്.
താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ രജിതക്കാണ് മർദനമേറ്റത്. തുടർന്ന് യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിക്ക് അകത്തും പരാക്രമം കാണിച്ചു. കൂടാതെ കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷവും മയക്കുമരുന്ന് ലഹരിയിൽ യുവതി ആശുപത്രിയിൽ വച്ചു നടത്തി.
തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ ബാഗിൽ നിന്നും ലഭിച്ച വിവര പ്രകാരം ബാലുശ്ശേരി തുരുത്തിയാട് ചെമ്മണിയോട്ട് അമൃത എന്നാണ് വിലാസം കാണുന്നത്. പരിക്കേറ്റ വനിതാ പൊലീസുകാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക