Sunday, 18 August 2024

സംസ്ഥാനത്ത് ശക്തമായ മഴ; മണിമലയാറ്റിലും അച്ചന്‍കോവിലിലും ജലനിരപ്പ് ഉയരുന്നു, ജാഗ്രത നിര്‍ദേശം

SHARE


തിരുവനന്തപുരം: സംസ്ഥാനത്തെ ശക്തമായ മഴയെ തുടര്‍ന്ന് മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയരുന്നതായി ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. കേന്ദ്ര ജലകമ്മിഷന്‍റെ കല്ലൂപ്പാറ സ്റ്റേഷന്‍, സംസ്ഥാന ജലസേചന വകുപ്പിന്‍റെ വള്ളംകുളം സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും കേന്ദ്ര ജലകമ്മിഷന്‍റെ പുല്ലാക്കയര്‍ സ്റ്റേഷനില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മണിമല നദിക്കരയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
അച്ചന്‍കോവില്‍ നദിയിലെ ജലനിരപ്പ് അപകടകരമായി തുടരുകയാണ്. സംസ്ഥാന ജലസേചന വകുപ്പിന്‍റെ കല്ലേലി സ്റ്റേഷന്‍, കോന്നി സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അച്ചന്‍കോവില്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ച് കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തദ്ദേശീയര്‍ തയ്യാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user